ന്യൂഡൽഹി: ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ പുറത്തിറക്കി ഇൻസ്റ്റഗ്രാം. ഫോളോവേഴ്‌സിനെ കൊണ്ടുവരുന്നതിൽ ഉപയോക്താക്കളെ ഫീച്ചർ സഹായിക്കും. ‘പ്രൊഫൈൽ കാർഡ്‌സ്’ എന്നാണ് ഫീച്ചറിന്റെ പേര്.
പ്രൊഫൈൽ കാർഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾ, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകൾ, മ്യൂസിക്, സ്‌കാൻ ചെയ്യാനുള്ള ക്യുആർ കോഡ് എന്നിവയും ഫീച്ചറിൽ ഉൾപ്പെട്ടേക്കാം.
കാർഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കൾക്ക് മാറ്റാം. യൂസർ നെയിമുകൾ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകൾ ഷെയർ ചെയ്യാം. പ്രൊഫൈൽ കാർഡ് ഫീച്ചറിലൂടെ സാധിക്കും.
പ്രൊഫൈൽ കാർഡ് ഫീച്ചർ സർഗ്ഗാത്മകതയ്ക്കുള്ള ഒരു കാൻവാസായി പ്രവർത്തിക്കുന്നു. ഇതിലൂടെ സമാന ചിന്താഗരിക്കാരായവരുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിയും. മാത്രമല്ല, ഈ പ്രൊഫൈൽ കാർഡുകൾ ബ്രാൻഡുകളുമായോ മറ്റ് ക്രിയേറ്റേഴ്‌സുമായോ പങ്കിടാം.
ആഗസറ്റ് അപ്‌ഡേറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകളിൽ മ്യൂസിക് ഫീച്ചറുകളും ലഭ്യമായിരുന്നു.. ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. പ്രൊഫൈൽ കാർഡുകൾ ഈ ഫീച്ചറുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയതാണ്.
English Summary
Profile card feature; How easy it is to increase followers on Instagram