web analytics

സുരേഷ് ഗോപിയെ തല്ലാൻ തിരുവനന്തപുരം ടീമിനെ ഇറക്കി നിര്‍മാതാവ് സുരേഷ് കുമാര്‍!

നിര്‍മാതാവ് സുരേഷ് കുമാര്‍ തന്നെ തല്ലാന്‍ ആളെ ഇറക്കിയെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കാലാള്‍പ്പട സിനിമയുടെ ഷൂട്ട്‌ നടക്കുന്നതിനിടെയാണ് സംഭവം. സുരേഷ് കുമാറിനെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപി ഇക്കാര്യം വെളിപ്പെടുത്തിയത്.

സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ: “അന്ന് അമൃത ഹോട്ടലില്‍ നസീര്‍ സാറൊക്കെ തങ്ങുമായിരുന്ന മുറിയിലാണ് താമസിച്ചത്. സിനിമാ ഷൂട്ടിങ്ങിനിടെ ഞാന്‍ ഒരു നടനെ എന്തോ പറഞ്ഞു എന്നതാണ് പ്രശ്നം. നടന്‍ സുരേഷ് കുമാറിനോട് എന്തോ കള്ളക്കഥ പറഞ്ഞു. ത്യാഗരാജന്‍ മാസ്റ്റര്‍ക്ക് ആ കള്ളക്കഥ അറിയാം. തിരുവനന്തപുരം ടീമിനെയാണ് സുരേഷ് കുമാര്‍ ഇറക്കിയത്.”

“ഓണദിവസമായിരുന്നു. ഞാന്‍ അമൃത ഹോട്ടലില്‍ തറയില്‍ ഇരുന്നു ഇലയിട്ട് സദ്യ കഴിക്കുകയാണ്. അവരുടെ കൂട്ടത്തില്‍ സന്തോഷ്‌ കൂടിയുണ്ടായിരുന്നു. സന്തോഷിനെ എല്ലാവര്‍ക്കും അറിയാം. എന്‍.എല്‍.ബാലകൃഷ്ണനാണ് ഇവരുടെ ലീഡര്‍. എനിക്ക് തല്ലുകിട്ടും എന്ന് ഉറപ്പായി.”

“പെട്ടെന്ന് ഡോറിന് മുട്ടല്‍. ‘തുറക്കടാ, ഞാന്‍ സന്തോഷ്‌ ആണ്’ എന്നൊരു വിളി. അത് സന്തോഷ്‌ ആയിരുന്നു. ഞാന്‍ പേടിച്ച് വാതില്‍ തുറന്നു. സന്തോഷ്‌ എന്റെ റൂമില്‍ വന്ന് ഒരൊറ്റ ഇടിയാണ് തൂണില്‍. തൂണ്‍ കിടുങ്ങിപ്പോയി. അത്രയും കരുത്താണ് സന്തോഷിന്. എന്നോട് ചോദ്യം… ആരാണ് നിന്നെ തല്ലാന്‍ വരുന്നത്. സുരേഷ് കുമാര്‍ ആണെന്ന് പറഞ്ഞപ്പോള്‍, സുരേഷ് വരട്ടെ. ഞാന്‍ അവനും രണ്ട് കൊടുക്കാന്‍ ഇരിക്കുകയാണ് എന്നാണ് സന്തോഷ്‌ പറഞ്ഞത്. അന്ന് തന്നെ ആ വിഷയം സോള്‍വ് ആയി എന്നാണ് തോന്നുന്നത്.” സുരേഷ് ഗോപി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img