ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും
വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തും. തുടർന്ന് ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.(Priyanka Gandhi to Wayanad tomorrow; Will visit Radha’s house)
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ വീടും പ്രിയങ്ക ഗാന്ധി സന്ദർശിക്കും. വയനാട് ജില്ലയിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു.