വയനാട് ദുരന്തം അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി ; ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പുത്തുമലയിൽ എത്തി ,കൂട്ട സംസ്‌കാരം നടന്ന സ്ഥലത്ത് സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പമാണ് അവരെത്തിയത്. തുടർന്ന് ഉരുളെടുത്തവരുടെ കുഴിമാടത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.

സംസ്‌കരിച്ചവരുടെ എണ്ണവും ഇനി എത്ര മൃതശരീരം കിട്ടാനുണ്ട് തുടങ്ങിയ വിവരങ്ങളും ടി. സിദ്ദിഖ് എം.എൽ.എയിൽ നിന്നും പ്രിയങ്ക ചോദിച്ചറിഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് കൂട്ടസംസ്‌കാരം നടന്ന സ്ഥലം സന്ദർശിക്കാൻ തീരുമാനമുണ്ടായത്.

രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് പ്രിയങ്ക ഗാന്ധി പുത്തുമല സന്ദർശിച്ചതെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇനിയുള്ള പ്രചരണത്തിനായി എത്തുമ്പോൾ ദുരന്തബാധിതരുടെ വീടുകളിൽ സന്ദർശനം നടത്തുമെന്നും പ്രവർത്തകർ പറയുന്നു.

നാമനിർദേശ പത്രിക സമർപ്പിക്കാൻ അമ്മ സോണിയ ഗാന്ധി, , ഭർത്താവ് റോബർട്ട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവരും പ്രിയങ്കയ്ക്കൊപ്പം എത്തിയിരുന്നു.

English summary : Priyanka Gandhi remembers the Wayanad disaster; Prayers and floral tributes were offered at the graves of the deceased

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img