web analytics

കാഴ്ചക്കാരായി യാത്രക്കാർ; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിലടി, ആറുപേർക്കെതിരെ കേസ്

കൊച്ചി: സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിൽത്തല്ല്‌. കൊച്ചി നേവൽ ബേസിന് സമീപം വാതുരുത്തി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ജീവനക്കാർ പരസപരം പോരടിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയിൽ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് എന്ന ബസിലെ ജീവനക്കാരും തമ്മിലായിരുന്നു തർക്കം നടന്നത്. പൊറ്റെക്കാട് ബസ് ഇൻഷ ബസിൽ ഉരസിയതാണ് തർക്കത്തിനു കാരണമായത്. വാക്കു തർക്കത്തിൽ തുടങ്ങി പിന്നീട് തമ്മിൽ തല്ലിൽ കലാശിക്കുകയായിരുന്നു.

സംഭവത്തിൽ ജാക്കി ലിവർ കൊണ്ട് ബസ് ജീവനക്കാരൻ അനസിനു അടിയേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. തമ്മിൽ തല്ലിൽ ആറുപേർക്കെതിരെ ഹാർബർ പൊലീസ് കേസെടുത്തു.

 

Read Also: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

Read Also: ഇന്ത്യൻ വ്യോമസേനയുടെ സൂര്യതേജസാവാൻ Mk-1A യുദ്ധവിമാനം; ജൂലൈയിൽ കൈമാറും; ഇനി 97 വിമാനങ്ങൾകൂടി വാങ്ങും

Read Also: റേഷൻ കടകളിൽ സെപ്തംബർമുതൽ ഒരു അവശ്യ സാധനം കൂടി വിതരണം നിലക്കുന്നു; തൊഴിലാളികളുടെ ശമ്പളം, കടവാടക, മുടക്കുമുതലിന്റെ പലിശ, ബാങ്ക് പലിശ ഒന്നും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img