web analytics

പ്ര​ധാ​നാ​ധ്യാ​പകർ കടക്കെണിയിൽ;സ്കൂൾ കുട്ടികൾക്കുള മുട്ടയും പാലും പദ്ധതി അനിശ്ചിതത്വത്തിൽ

സ്കൂൾ കുട്ടികൾക്കുള മുട്ടയും പാലും പദ്ധതി അനിശ്ചിതത്വത്തിൽ. മു​ട്ട, പാ​ൽ വി​ത​ര​ണ​ത്തി​ന് സ്കൂളുകൾക്ക് സർക്കാർ ഇനിയും പണം നൽകാത്താതാണ് കീറാമുട്ടിയാകുന്നത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച് നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.പ്ര​ധാ​നാ​ധ്യാ​പ​ക​രെ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഇപ്പോഴത്തെ പ്ര​ധാ​ന ആ​വ​ശ്യം. പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ അ​രി ന​ൽ​കു​ന്ന​ത് കേ​ന്ദ്ര​മാ​ണ്. വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി​രി​ക്കെ, മാ​വേ​ലി സ്റ്റോ​റി​ൽ നി​ന്നും അ​രി സ്കൂ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ചെ​ല​വ്, പാ​ച​ക വാ​ത​ക​ത്തി​ൻറെ​യും പ​ച്ച​ക്ക​റി​യു​ടെ​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും വി​ല എ​ന്നി​വ​യെ​ല്ലാം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ണ്ടെ​ത്ത​ണം.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻറെ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു കു​ട്ടി​ക്ക് ആ​ഴ്ച​യി​ൽ ഒ​രു മു​ട്ട​യും ര​ണ്ടു​ത​വ​ണ 150 മി​ല്ലി വീ​തം പാ​ലും ന​ൽ​ക​ണം. ഇ​തി​നു പ്ര​ത്യേ​കം തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ പ്ര​ധാ​ന അ​ധ്യാ​പ​ക​രു​ടെ ക​ട​ബാ​ധ്യ​ത ഇ​ര​ട്ടി​ക്കും. ക​ടം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ മു​ട്ട, പാ​ൽ വി​ത​ര​ണ​ത്തി​ൽ കു​റ​വു വ​രു​ത്തി​യ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​പ​ടി​യെ​ടു​ത്തു. ഇ​തേ തു​ട​ർ​ന്നു പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യ കെ​പി​പി​എ​ച്ച്എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സി​ൻറെ വാ​ദം ജൂ​ണി​ൽ തു​ട​രും.

ഉ​ച്ച​യൂ​ണി​ന് ഒ​രു ഒ​ഴി​ച്ചു ക​റി​യും തോ​ര​നും നി​ർ​ബ​ന്ധ​മാ​യി ന​ൽ​ക​ണം എ​ന്നാ​ണ് ഉ​ത്ത​ര​വ്. അ​ച്ചാ​ർ, ര​സം എ​ന്നി​വ​യെ ക​റി​യാ​യി പ​രി​ഗ​ണി​ക്കി​ല്ല. പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ർ​ച്ചി​ലെ ശ​മ്പള​വും ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ അ​വ​ധി​ക്കാ​ല അ​ല​വ​ൻ​സും ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ​ദ്ധ​തി ന​ട​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ക്കു​ന്ന തു​ക പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്നി​ല്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 150 കു​ട്ടി​ക​ൾ വ​രെ​യു​ള്ള സ്കൂ​ളു​ക​ൾ​ക്ക് കു​ട്ടി​യൊ​ന്നി​ന് എ​ട്ടു രൂ​പ​യും അ​തി​നു​മേ​ൽ 500 വ​രെ ഏ​ഴു രൂ​പ​യും 500നു​മേ​ൽ കു​ട്ടി​ക​ൾ​ക്ക് ആ​റു രൂ​പ​യു​മാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് സം​സ്ഥാ​നം അ​നു​വ​ദി​ച്ച​ത്. ഇ​ത് 2016ൽ ​അ​നു​വ​ദി​ച്ച നി​ര​ക്കാ​ണ്.

ഇ​തി​ൽ കേ​ന്ദ്ര വി​ഹി​തം 60 ശ​ത​മാ​ന​വും സം​സ്ഥാ​ന വി​ഹി​തം 40 ശ​ത​മാ​ന​വു​മാ​ണ്. കേ​ന്ദ്ര വി​ഹി​തം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ൽ 8.17 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും സ്കൂ​ളു​ക​ൾ​ക്ക് ഇ​പ്പോ​ഴും ല​ഭി​ക്കു​ന്ന​ത് 2016ലെ ​നി​ര​ക്കാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ണം ന​ൽ​കു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല കേ​ന്ദ്ര വി​ഹി​തം പോ​ലും സം​സ്ഥാ​നം പി​ടി​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നു കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

 

 

Read Also:അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; റാക്കറ്റിലെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

ഗൂഗിൾ സെർച്ചിൽ വരുന്ന ഈ ലിങ്കുകളിൽ തൊട്ടാൽ പണി കിട്ടും!

അബുദാബി: ഇന്റർനെറ്റ് സെർച്ച് എൻജിനുകളെ വിശ്വസിച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ ജാഗ്രതൈ! ...

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു; 8 മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിൽ മറിഞ്ഞ് 8 മലയാളികൾ മരിച്ചു ചെന്നൈ: തമിഴ്നാട്...

ന്യൂയോർക്കിലും ഇനി ‘റേഷൻ കട’! കോർപ്പറേറ്റുകളെ പൂട്ടാൻ മംദാനി; ഞെട്ടിത്തരിച്ച് അമേരിക്ക

ന്യൂയോർക്ക്: ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മേയർ സൊഹ്‌റാൻ...

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ

വിഷു പോസ്റ്റർ വിവാദം; ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി, ഹോട്ടൽ ഉടമ അറസ്റ്റിൽ ആലപ്പുഴ:...

Related Articles

Popular Categories

spot_imgspot_img