web analytics

ലണ്ടനിൽ നിന്നും കേരളത്തിലേക്കൊരു കാർ യാത്ര; ഇതിനു പിന്നിലൊരു ലക്ഷ്യമുണ്ട്, അതിലുപരി നൻമയും

ലണ്ടൻ ∙ ലണ്ടനിൽ നിന്നും കേരളത്തിലേക്ക് ഒരു സാഹസിക കാർ യാത്രയ്ക്ക് തയാറെടുക്കുകയാണ് നാലംഗ മലയാളി സംഘം. 

ഏപ്രിൽ 14ന് എയർപോർട്ടിന് സമീപത്തെ മോസ് നൂക്ക് ഇന്ത്യൻ റസ്റ്ററന്റ് പരിസരത്ത് നിന്ന് ഇവരുടെ യാത്രയ്ക്ക് തുടക്കമാകും. 

സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു.പി.മാണി എന്നിവരാണ് സംഘത്തിലുള്ളത്. 

മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാർഥമാണ് യാത്ര.

14 ന് രാവിലെ 11നും 12നും ഇടയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ രാഷ്ട്രീയ, സാമൂഹിക രംഗത്ത പ്രമുഖർ എത്തിച്ചേരും. ജെൻ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്സിങ് ഓഫിസർ, ദി ക്രിസ്റ്റി ചാരിറ്റി), യുക്മ പ്രസിഡന്റ് അഡ്വ. എബി  സെബാസ്റ്റ്യൻ എന്നിവരോടൊപ്പം വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കും. 

വർഷങ്ങളുടെ തയാറെടുപ്പുകൾക്ക് ശേഷമാണ് യാത്ര. 14ന്  ആരംഭിക്കുന്ന സാഹസിക യാത്ര സൂര്യനസ്തമിക്കാത്ത ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, തുർക്കി, ജോർജിയ, റഷ്യ, കസഖ്സ്ഥാൻ, ചൈന എന്നിവിടങ്ങളിലൂടെ നേപ്പാൾ അതിർത്തി വഴി കേരളത്തിലെത്തും.  

ഏകദേശം 60 ദിവസങ്ങൾ  കൊണ്ട് രണ്ട് ഭൂഖണ്ഡങ്ങളും 20 രാജ്യങ്ങളും സഞ്ചരിച്ചാണ് നാലംഗസംഘം കേരളത്തിലെത്തുന്നത്. 

കേരളത്തിൽ നിന്നും  ഓഗസ്റ്റ് 20ന്ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന തരത്തിലാണ് ഇവർ യാത്ര ക്രമീകരിച്ചിരിക്കുന്നത്. 

യാത്രയിലൂടെ അനേകം രാജ്യങ്ങൾ കാണുവാനും അവരുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കുവാനും സാധിക്കും. ഇതാണ് യാത്രികരായ നാലു പേരെയും ഈ സാഹസിക യാത്രയ്ക്ക് പ്രചോദനമാകുന്ന മറ്റൊരു കാരണം. 

അതേസമയം അനേകായിരം കാൻസർ രോഗികൾക്ക് താങ്ങും തണലും  അഭയവുമായ മാഞ്ചസ്റ്ററിലെ  കാൻസർ ചികിത്സാ കേന്ദ്രമായ  ക്രിസ്റ്റി ആശുപത്രിയിലേക്കുള്ള ധനശേഖരണവും യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img