web analytics

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല…ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചതാണ്…പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ പരാജയത്തോടെ സംസ്ഥാന കമ്മിറ്റിയിലടക്കം പരസ്യപ്പോര് തുടങ്ങിയിരിക്കുകയാണ്. തോൽ‌വിയിൽ നഗരസഭയ്ക്ക് പിഴവില്ലെന്നാണ് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്.

എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായിയെന്നും പ്രമീള ശശിധരൻ പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല. പാലക്കാട് നഗരസഭ ഭരണത്തിൽ പാളിച്ച ഉണ്ടായിട്ടില്ല.

കൃഷ്ണകുമാറിന് വേണ്ടി ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചിരുന്നുവെന്നും ഒരേ ആൾ തന്നെ വീണ്ടും സ്ഥാനാർത്ഥിയായത് പ്രതിസന്ധിയായിയെന്നും പ്രമീള ശശിധരൻ പറഞ്ഞു. ഒരു വാർത്ത ചാനലിനോടായിരുന്നു പ്രമീള ശശിധരന്റെ പ്രതികരണം.

പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നാണ് നഗരസഭ അധ്യക്ഷയുടെ ഉറച്ച നിലപാട്. ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചതാണ്. പക്ഷെ മാറ്റം വേണമെന്ന തങ്ങളുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ല.

എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കൃഷ്ണകുമാറിന് വേണ്ടി കൗൺസിലർമാർ ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിച്ചു. മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരൻ പറഞ്ഞു.

നഗരസഭയുടെ ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടത് പാലക്കാട് ജില്ലാ നേതൃത്വമാണ്. സംസ്ഥാന നേതൃത്വമാണ് കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ബിജെപി നേതൃത്വം ഇപ്പോൾ പാലക്കാട് നഗരസഭയോടെ പെരുമാറുന്നത്.

കൗൺസിലർമാർ ദേശീയ നേതൃത്വത്തെ പരാതി അറിയിക്കുമെന്നും പ്രമീള ശശിധരൻ പ്രതികരിച്ചു. കൃഷ്ണകുമാറിൻ്റെ വോട്ട് കുറഞ്ഞത് നേതൃത്വം പരിശോധിക്കട്ടെയെന്നും പൊതുജന അഭിപ്രായം മാനിച്ച് തീരുമാനങ്ങൾ സ്വീകരിക്കണമെന്നും പ്രമീള പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img