web analytics

‘മുരളിയേട്ടാ മാപ്പ്’; തൃശൂരിൽ കെ മുരളീധരനെ അനുകൂലിച്ച് ഫ്ലക്‌സ് ബോർഡ് 

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോർഡ്. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെയാണ് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. (Fluxes again in favor of K Muraleedharan in Thrissur)

“വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍ പെട്ട് പോരാട്ടഭൂമിയില്‍ പിടഞ്ഞ്‌ വീണ മുരളിയേട്ടാ മാപ്പ്… നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ നമ്മളുമില്ല..,” – തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

നേരത്തേ തോല്‍വിയുമായി ബന്ധപ്പെട്ട് ഡിസിസിയില്‍ അഞ്ചുദിവസം പോസ്റ്റര്‍ യുദ്ധം നടന്നിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് അടിപിടി കൂടുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ചെയര്‍മാനായ എംപി വിന്‍സെന്റും രാജിവെച്ചിരുന്നു.

തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ ഇനി മത്സരിക്കാനില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകുമെന്നും മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്റെ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

Read More: മനുഷ്യശരീരത്തിൽ എത്തിയാൽ 48 മണിക്കൂറിനുള്ളിൽ മരണം; മാംസം ഭക്ഷിക്കുന്ന അതീവ അപകടകാരിയായ ബാക്ടീരിയ ജപ്പാനിലും പടരുന്നു

Read More: ചേർത്തു നിർത്താം വയോജനങ്ങളെ.. വയോജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന സർക്കാർ പദ്ധതികൾ അറിയാം:

Read More: തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം, മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; രൂക്ഷവിമർശനവുമായി സിപിഐ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img