അമ്മ, ഭാര്യ, സഹോദരി, മകൾ… വേണ്ടപ്പെട്ടവർക്ക് അവയവദാനം നടത്തിയവരിൽ സ്ത്രീകൾ മുമ്പിൽ

തൃശൂർ: സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുത്തനെ കുറഞപ്പോൾ ജീവിച്ചിരിക്കുന്നവരുടേതിൽ വർദ്ധന. 2015ൽ 713 ആയിരുന്നത് ഇക്കൊല്ലം സെപ്തംബർ വരെ 1,114ആയാണ് വർദ്ധിച്ചത്.

ഡിസംബറോടെ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം 2015ലേതിന്റെ ഇരട്ടിയായേക്കുമെന്നാണ് റിപ്പോർട്ട്. മരണാനന്തര അവയവദാനം 2015ൽ 76 ആയിരുന്നു. ഇക്കൊല്ലം പത്താണ്. 12 വർഷത്തിനിടെ നടന്ന മരണാനന്തര അവയവദാനം 377 ആണ്.

ജീവിതശൈലീ മാറ്റത്തെ തുടർന്ന് കിഡ്‌നി,കരൾ രോഗങ്ങൾ ഉൾപ്പെടെ കൂടി. ജീവൻ രക്ഷിക്കാൻ രക്തബന്ധത്തിൽപ്പെട്ടവർ അവയവദാനത്തിന് സന്നദ്ധരാകുന്നുണ്ട്.

അവയവദാനത്തിൽ സ്ത്രീകളും സ്വീകരിക്കുന്നവരിൽ പുരുഷന്മാരുമാണ് മുമ്പിൽ. കിഡ്‌നി,കരൾ രോഗം ബാധിക്കുന്നവരിൽ 55-60% പുരുഷന്മാരാണ്. സ്ത്രീകൾ 40-45%.

കുടുംബവരുമാനം പുരുഷനെ ആശ്രയിച്ചാകുമ്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ ഭാര്യമാർ അവയവദാനത്തിന് തയ്യാറാകുന്നതായാണ് റിപ്പോർട്ട്.

രോഗികളായ കുട്ടികൾക്ക് അവയവം നൽകുന്നതിലും അമ്മമാരാണ് മുന്നിൽ. കിഡ്‌നിയും കരളും നൽകുന്നവരിൽ 64 ശതമാനത്തോളം സ്ത്രീകളെന്നാണ് സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ) കണക്കുകൾ പറയുന്നു.

അതേസമയം,ജീവിച്ചിരിക്കുന്നവരുടെ അവയവദാനം വർദ്ധിക്കുന്നതിന് പിന്നിൽ കൃതിമ രേഖയുണ്ടാക്കിയുള്ള അവയവ കച്ചവടമാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇറാനിലേക്കുള്ള മനുഷ്യക്കടത്ത് അടുത്തിടെ വാർത്തയായിരുന്നു. ഇത് പരിശോധിക്കാൻ ജില്ലാ-സംസ്ഥാന കമ്മിറ്റിയും നിലവിലുണ്ട്.

ഇന്ത്യൻ സൊസൈറ്റി ഒഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ പഠനത്തിൽ 2013നും 2019നുമിടയിൽ ഇന്ത്യയിൽ തത്സമയ അവയവ ദാതാക്കളിൽ 78 ശതമാനം സ്ത്രീകളാണ്ടെന്നാണ് റിപ്പോർട്ട്. സ്വീകർത്താക്കളിൽ അവർ 19 ശതമാനമാണ്. മൃതശരീര ദാതാക്കളിൽ കൂടുതലും പുരുഷന്മാരാണ്. രാജ്യത്തെ മൊത്തം അവയവദാനത്തിന്റെ 93 ശതമാനവും തത്സമയ ദാതാക്കളാണ്.

അവയവദാന കണക്ക്(വർഷം,എണ്ണം)

2015………………………………..713
2016………………………………..818
2017………………………………..848
2018………………………………..899
2019………………………………..927
2020………………………………..738
2021………………………………..1,096
2022………………………………..1,389
2023………………………………..1,360
2024………………………………..1,114(സെപ്തംബർ വരെ)

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ രാഹുൽ...

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img