web analytics

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ നടക്കുന്നത്. 200 ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികൾ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തുമെന്നാണ് റിപ്പോർട്ട്.

6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ആണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. സ്ഥാനാരോഹണ ചടങ്ങുകളോടനുബന്ധിച്ച് വത്തിക്കാൻ കനത്ത സുരക്ഷാവലയത്തിലാണ്.

ചടങ്ങിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബൽജിയം രാജാവ് ഫിലിപ് , രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി, ഫ്രഞ്ച് പ്രധാനമന്ത്രി ഹോസ്വ ബെയ്ഹൂ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജ മെലോനി, ഇസ്ര‌യേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, സ്പെയിനിലെ ഫെലിപ്പെ രാജാവ്, രാജ്ഞി ലെറ്റീഷ്യ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

രാവിലെ 10ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടക്കുന്ന കുർബാനയിലും സ്ഥാനാരോഹണ ചടങ്ങിലും വൻ ജനാവലിയാണ് പ്രതീക്ഷിക്കുന്നത്.

പ്രവാസികളുടെ നടുവൊടിച്ച് ട്രംപ്; നാട്ടിലേക്ക് പണം അയക്കുന്നവർക്ക് 5 % നികുതി

പുതിയ നികുതി പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ നടുവൊടിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഇനി മുതൽ നാട്ടിലേക്ക് പണം അയക്കണമെങ്കിൽ 5 % നികുതി അടക്കണമെന്നാണ് തീരുമാനം. ഇന്ത്യക്കാരുൾപ്പെടയുള്ളവർക്ക് ഇത് വൻ തിരിച്ചടിയാണ്.

നിലവിൽ 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ യുഎസിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്.

ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് അത്കനത്ത തിരിച്ചടി ആകും. എന്നാൽ ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കേന്ദ്രത്തിൽ തന്നെ ഈ നികുതി ഈടാക്കും.

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ആരെയും അറിയിക്കാതെ പുറത്തുപോകും, പലരും കാണാന്‍ വരും

ആരെയും അറിയിക്കാതെ പുറത്തുപോകും, പലരും കാണാന്‍ വരും ന്യൂഡൽഹി: ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റിലായ...

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന

ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന ഡല്‍ഹി: ചെങ്കോട്ടയ്ക്ക്...

സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; ദാരുണസംഭവം മലപ്പുറത്ത്

സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു മലപ്പുറം ജില്ലയിലെ...

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ കോഴിക്കോട്: യുഡിഎഫ്...

വിവാഹാഘോഷത്തിനിടെ വരന് നേരെ ആക്രമണം:വരനെ കുത്തിയ അക്രമിയെ രണ്ട് കിലോമീറ്റർ പിന്തുടർന്ന് ഡ്രോൺ പിടിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന വിവാഹവേദിയിലുണ്ടായ ആക്രമണത്തിൽ വരൻ ഗുരുതരമായി പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img