web analytics

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ; പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസ

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70 പിറന്നാൾ

ആഗോള കത്തോലിക്കാ സഭയുടെ അമരക്കാരൻ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. കത്തോലിക്കാ സഭയുടെ 267–ാം മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ജന്മദിനാഘോഷമാണിത്.

പീത്‌സ പ്രിയനായ ലിയോ മാർപാപ്പയ്ക്ക് വത്തിക്കാനിലെ ജീവനക്കാർ കഴിഞ്ഞ ദിവസം വലിയൊരു പീത്‌സ ജന്മദിനോപഹാരമായി നൽകിയിരുന്നു.

യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയ്ക്കു പിറന്നാൾ കേക്കുമായി വത്തിക്കാനിലെ യുഎസ് അംബാസഡർ ബ്രയാൻ ബെർച്ച് എത്തി. ഫ്രാൻസിസ് മാർപാപ്പയുടെ കടുത്ത വിമർശകനായിരുന്നയാളാണ് ബെർച്ച്.

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പ നടത്തിയ ആദ്യ വിശുദ്ധപ്രഖ്യാപനചടങ്ങിൽ പാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ.

ഇടുക്കി സ്വദേശിയായ ഫാ അഫ്രേം കുന്നപ്പളളി ആണ് ആ ഭാഗ്യവാൻ.
ചെറുപ്പത്തിൽ തന്നെ വിശുദ്ധജീവിതം നയിച്ച രണ്ടു പേരെയാണ് കത്തോലിക്കാ സഭ ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചത്.

കാർലോ അക്കുത്തിസ് (15), പിയർ ജോർജിയോ ഫ്രസാത്തി (24) എന്നിവരാണ് ഈ ബഹുമതിയിലേക്ക് ഉയർത്തപ്പെട്ടത്.

‘സൈബർ അപ്പസ്തോലൻ’ ഗോഡ്സ് ഇൻഫ്ലുവൻസർ ഇനി വിശുദ്ധൻ; പ്രഖ്യാപനം നടത്തി ലിയോ പതിനാലാമൻ മാർപാപ്പ

ഇന്ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടെ ലിയോ പതിനാലാമൻ മാർപാപ്പയാണ് വിശുദ്ധ പ്രഖ്യാപനം നടത്തിയത്.

“ദൈവത്തിന്റെ ഇൻഫ്ലുവൻസർ” എന്നറിയപ്പെടുന്ന കാർലോ അക്കുത്തിസും പിയർ ജോർജിയോ ഫ്രസാത്തിയുമായും ഫാ. അഫ്രേം കുന്നപ്പളളിക്ക് അടുത്ത ബന്ധമുണ്ട്.

2007 ൽ പിയർ ജോർജോ ഫ്രസാത്തിയുടെ പുസ്തകം ഫാ. എഫ്രേം കുന്നപ്പള്ളി രചിച്ചിട്ടുണ്ട്. കാർലോ അക്കുത്തിസിന്റെ ജീവചരിത്രം ആദ്യമായി ഇംഗ്ലീഷിൽ എഴുതിയത് ഫാ അഫ്രേം കുന്നപ്പിളളി ആണ്. ഈ പുസ്തകം 28 ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

അതേ സമയം തനിക്ക് ലഭിച്ചത് അപൂർവമായ അവസരമാണെന്നും ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഫാ അഫ്രേം കുന്നപ്പളളി പറഞ്ഞു.

വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ പേരിൽ ഇന്ത്യയിൽ മ്യൂസിയം ആരംഭിക്കാൻ പോകുകയാണെന്നും ആ മ്യൂസിയത്തിന്റെ നിർമാണത്തിനുള്ള തറക്കല്ല് മാർപാപ്പ വെഞ്ചരിച്ച് തന്നതായും അദ്ദേഹം പറഞ്ഞു.

കാർലോയുടെ ലാപ്ടോപ്, കാൽക്കുലേറ്റർ, ഫുട്ബോൾ ഇതെല്ലാം തന്റെ കൈവശമുണ്ടെന്നും ഇവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ട് വരുന്നതിൽ സന്തോഷമുണ്ടെന്നും ഫാ അഫ്രേം കുന്നപ്പളളി കൂട്ടിച്ചേർത്തു.

കാർലോക്കൊപ്പം വിശുദ്ധനായി വാഴ്ത്തപ്പെട്ട പർവതാരോഹകനും കായികതാരവുമായിരുന്ന പിയർ ജോർജോ ഫ്രസാത്തിയെയും അദ്ദേഹം ഓർമിച്ചു.

ജോർജ് ആലഞ്ചേരി, മാർ റാഫേൽ തട്ടിൽ പിതാവ് തുടങ്ങിയവർ തന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകിയതായി ഫാ അഫ്രേം കുന്നപ്പളളി പറഞ്ഞു.

കാർലോ അക്കുത്തിസ്

മില്ലെനിയം തലമുറയിൽ (1981–96) ജനിച്ച് വിശുദ്ധപദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് കാർലോ അക്കുത്തിസ്.

1991-ൽ ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന അക്കുത്തിസ്, പോക്കിമോൻ കാണുകയും പ്ലേസ്റ്റേഷൻ കളിക്കുകയും ചെയ്തിരുന്ന കൗമാരക്കാരൻ ആയിരുന്നു.

എന്നാല്‍ വിശ്വാസ പ്രചരണത്തിൽ അദ്ദേഹം തെരഞ്ഞെടുത്ത മാർഗം സാങ്കേതികവിദ്യയായിരുന്നു.

11-ാം വയസ്സിൽ അസീസിയിലെ ഇടവകയ്ക്ക് വേണ്ടി വെബ്സൈറ്റ് ആരംഭിച്ച് പ്രേഷിത പ്രവർത്തനം തുടങ്ങി.

ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട 136 അദ്ഭുതങ്ങൾ അദ്ദേഹം ഡിജിറ്റലായി രേഖപ്പെടുത്തി.

വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത വെബ്സൈറ്റുകൾ ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശ്രയമാണ്.

2006-ൽ രക്താർബുദം മൂലം 15-ാം വയസ്സിൽ കാർലോ മരണപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്നതായി സഭ അംഗീകരിച്ച നിരവധി അദ്ഭുതങ്ങൾ (കോസ്റ്ററിക്ക, ഫ്ലോറൻസ്) അദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് നയിച്ചു.

2023-ലെ ലിസ്ബൺ ലോക യുവജന ദിനാഘോഷത്തിൽ രക്ഷാധികാരികളിൽ ഒരാളായി അക്കുത്തിസിനെ പ്രഖ്യാപിച്ചിരുന്നു.

ഇന്ന് ജീൻസ്, നൈക്കി ഷൂസ് ധരിച്ച് ശവകുടീരത്തിൽ വിശ്രമിക്കുന്ന യുവാവിനെ ദൈവത്തിന്റെ “ഡിജിറ്റൽ ശുശ്രൂഷകൻ” എന്ന നിലയിൽ ലോകം ആദരിക്കുന്നു.

പിയർ ജോർജിയോ ഫ്രസാത്തി – പർവതാരോഹണത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക്

24-ാം വയസ്സിൽ ദൈവത്തിന് സമർപ്പിച്ച ജീവിതം പൂർത്തിയാക്കിയ മറ്റൊരാൾ പിയർ ജോർജിയോ ഫ്രസാത്തിയാണ്.

പർവതാരോഹണവും കായികവും സാമൂഹിക സേവനവും ഒരുമിച്ച് ചേർത്ത ഫ്രസാത്തി, വിശ്വാസത്തിന്റെ തെളിച്ചം യുവജനങ്ങൾക്ക് പകർന്നു.

ദാരിദ്ര്യത്തിനുമെതിരെ പോരാടി, ജീവിതം ഒരു ദാനമായി മാറ്റിയ അദ്ദേഹം സഭ അംഗീകരിച്ച നിരവധി അദ്ഭുതങ്ങളുടെ അടിസ്ഥാനത്തിലാണ് വിശുദ്ധസ്ഥാനത്ത് എത്തിയിരിക്കുന്നത്.

പ്രഖ്യാപനച്ചടങ്ങിൽ മാർപാപ്പ പറഞ്ഞു:
“ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ഇവർ അവരുടെ ജീവിതത്തിൽ നിന്ന് മാസ്റ്റർപീസുകൾ സൃഷ്ടിച്ചു.”

സൈബർ ലോകത്തെയും വിശ്വാസത്തെയും കൂട്ടിച്ചേർത്ത കാർലോയും, സാമൂഹിക പ്രവർത്തനത്തിലും ആത്മീയജീവിതത്തിലും അർപ്പിതനായ ഫ്രസാത്തിയും യുവജനങ്ങൾക്ക് മാതൃകയായിരിക്കും.



spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു Tehran:...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

മാലദ്വീപിൽ വിദ്യാർത്ഥിയുടെ ആക്രമണം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; 10 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ വേണം

മാലദ്വീപിൽ വിദ്യാർത്ഥിയുടെ ആക്രമണം; അധ്യാപികയ്ക്ക് ഗുരുതര പരിക്ക്; 10 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ...

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു!

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു! Thiruvananthapuram: നഗരത്തിൽ...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

Related Articles

Popular Categories

spot_imgspot_img