web analytics

ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളുടെ അച്ഛനിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഷബീറിനെതിരെയാണ് നടപടി. 2000 രൂപയാണ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയത്.(Policeman suspended for bribe charge)

മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിലാണ് ഷബീർ ജോലി ചെയ്തിരുന്നത്. എന്നാൽ കൈക്കൂലി വാങ്ങിയെന്ന പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ഷബീർ ക്രിമിനൽ ബന്ധം തുടരുന്നത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.

മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷബീർ. കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. കൂടാതെ ആ സംഭവത്തിലും ഷബീറിനെ സസ്പെൻഡ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img