web analytics

അശ്ലീല വീഡിയോയുടെ പേരിൽ ആ ‘DYSP’ വിളിച്ചാൽ കാൾ അറ്റൻഡ് ചെയ്യരുത്; ജാഗ്രതാ നിർദേശവുമായി പോലീസ് !

അശ്ലീല വീഡിയോയുടെ പേരിൽ ആ ‘DYSP’ വിളിച്ചാൽ കാൾ അറ്റൻഡ് ചെയ്യരുതെന്ന നിർദേശവുമായി പോലീസ്. വിദേശത്ത് നിന്ന് വാട്‌സ്ആപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമായി ഈ രീതിയിൽ ത്തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി.

സൈബര്‍ ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പു സംഘം സ്ത്രീകളെ വിളിക്കുന്നത്. നിങ്ങളുടെ ഫോണ്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നുംആദ്യം അറിയിച്ചാണ് തട്ടിപ്പിന്റെ തുടക്കം. പിന്നീട് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭീഏഷണി തുടങ്ങും. ഇതോടെ ഭയന്നുപോകുന്ന സ്ത്രീകളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിളിച്ച് കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും. നിരവധി സ്ത്രീകളാണ് ഈ സംഘത്തിന്റെ തട്ടിപ്പിന് ഇരയാകുന്നത്. അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകള്‍ സ്വീകരിക്കാതിരിക്കുക എന്നതാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകവഴി. അപരിചിതമായ രാജ്യാന്തര വാട്‌സ്ആപ്പ് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം വ്യാജ കോളുകളില്‍ വിശ്വസിച്ച് നിരവധി സ്ത്രീകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930ല്‍ അറിയിക്കുക.

Read Also: മൈക്ക് ഓഫ് ചെയ്തിട്ടും നാടൻപാട്ട് നിർത്തിയില്ല; കായംകുളം നടയിൽ കണ്ണമ്പള്ളിൽ ക്ഷേത്രത്തിൽ പോലീസ് ലാത്തിച്ചാർജ്; നാടൻപാട്ട് കലാകാരൻമാർ ഉൾപ്പെടെ 15 പേർക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img