web analytics

വയനാട്ടിലെ സംഘർഷത്തിൽ കടുത്ത നടപടിയുമായി പോലീസ്; : ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കും; പ്രധാനമായും ചുമത്തുക 4 കുറ്റങ്ങൾ

വന്യജീവി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ പ്രതിഷേധങ്ങളിൽ കേസ്സെടുക്കാൻ പോലീസ്. അക്രമസംഭവങ്ങളിൽ പ്രതി ചേർക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും കേസ് എടുക്കുക. വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയേക്കും. അക്രമം നടത്തിയ ആളുകളെ പ്രത്യേകം കണ്ടെത്തിയായിരിക്കും കേസിൽ പ്രതി ചേർക്കുക. ഇതിനായി അക്രമത്തിന്റെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. അക്രമം കടുത്തതോടെ പുൽപ്പള്ളിയിൽ നിരോധനാജ്‍ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്‍ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹർത്താലിനിടെ സംഘടിച്ചെത്തിയ പ്രതിഷേധക്കാർ അക്രമം അഴിച്ചു വിടുകയായിരുന്നു. പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നായിരുന്നു ആവശ്യം. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ ടയറിന്‍റെ കാറ്റഴിച്ചു വിടുകയും റൂഫ് വലിച്ചു കീറുകയും ചെയ്തു. തുടർന്ന് വാഹനത്തിന് മുകളിൽ റീത്ത് വച്ചു. അക്രമം കടുത്തതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ തുരത്തുകയിരുന്നു.

Read Also:ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം INSAT-3DS വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന്‌ ISRO

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ്

ഇന്നത്തെ നക്ഷത്രഫലം; പുതിയ അവസരങ്ങൾ ലഭിക്കാം; ചിലർക്കു ജാഗ്രതയും ആവശ്യമാണ് ഇന്നത്തെ നക്ഷത്രഫലം...

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

വീണ നായർ ട്വന്റി ട്വന്റിയിൽ; ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും

വീണ നായർ ട്വന്റി ട്വന്റിയിൽ; ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും കൊച്ചി: ചലച്ചിത്രതാരം...

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴ സ്ഥാനാർഥി

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ...

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച്...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

Related Articles

Popular Categories

spot_imgspot_img