പരാതിയന്വേഷണം രക്ഷാദൗത്യമായി; കിണറ്റിൽ വീണ കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരിയിൽ കിണറ്റിൽ വീണ നാലുവയസുകാരനെ പൊലീസും നാട്ടുകാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി.
പരാതി അന്വേഷിക്കുന്നതിനായി സ്ഥലത്തെത്തിയപ്പോഴാണ് വീട്ടുകാരുടെ കൂട്ടനിലവിളി കേട്ട എസ്‌ഐ അതുൽ പ്രേം ഉണ്ണി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
മുങ്ങിയെത്തി കുഞ്ഞിനെ കോരിയെടുത്തു
കുട്ടി കിണറ്റിൽ വീണെന്ന് അറിഞ്ഞ ഉടൻ തന്നെ എസ്‌ഐ അതുൽ പ്രേം ഉണ്ണി ഒരു നിമിഷം പോലും വൈകാതെ കിണറ്റിലേക്ക് ഇറങ്ങി.
വെള്ളത്തിനടിയിൽ മുങ്ങിയെത്തി കിണറിന്റെ അടിയിൽ നിന്നാണ് കുട്ടിയെ കോരിയെടുത്തത്.
എസ്‌ഐയ്ക്കൊപ്പം ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും ഉടൻ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക്
എ.എസ്.ഐ കെ.എസ് ഷിനു നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി നൽകി.
ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
പൂഞ്ചേരി താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിന്റെ മകനാണ് രക്ഷിക്കപ്പെട്ട നാലുവയസുകാരൻ. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.
English Summary:
A four-year-old boy who fell into a well in Muvattupuzha was rescued heroically by police officers and locals. Sub-Inspector Athul Prem Unni jumped into the well after hearing the family’s cries and pulled the child out from underwater, with help from fellow officers and residents. The child was rushed to hospital and is now safe.









