web analytics

എന്നാലും അബദ്ധത്തിൽ സംഭവിച്ചത് തന്നെയാണോ?; നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവം; മൊഴി പൂർണമായും വിശ്വസിക്കാതെ പൊലീസ്

മുംബൈ: സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റതിനെ തുടർന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യം ചെയ്തു. റിവോൾവർ വൃത്തിയാക്കുന്നതിനിടെ തോക്ക് അണ്‍ലോക്ക്ഡ് ആയെന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നു എന്നും ഗോവിന്ദ പൊലീസിനോട് പറഞ്ഞു. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും അദ്ദേഹം പൊലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്.(Police Question Govinda Over Shooting)

ജുഹു പൊലീസാണ് നടനെ ചോദ്യം ചെയ്തത്. പ്രാഥമികാന്വേഷണത്തിൽ മറ്റു ഇടപെടലുകളൊന്നും ഇല്ലെന്നാണ് മനസിലാകുന്നത് എങ്കിലും ഗോവിന്ദയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. വൈകാതെ താരത്തെ വീണ്ടും ചോദ്യംചെയ്യും. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ലോക്കൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ മുംബൈ ക്രൈംബ്രാഞ്ചും സംഭവത്തിൽ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ദയാ നായിക്കിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി നടനുമായി സംസാരിച്ചു. സംഭവം നടക്കുമ്പോൾ തനിച്ചായിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൂടുതൽ അന്വേഷണത്തിനായി നടന്റെ റിവോൾവർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img