web analytics

ഇരുചക്രവാഹനത്തിലേക്ക് ടെമ്പോ ട്രാവലര്‍ ഇടിച്ചു കയറി; പോലീസുകാരൻ മരിച്ചു

ഇടുക്കി: വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ഇടുക്കി മുട്ടം സ്റ്റേഷനിലെ പൊലീസുകാരനായ ടിങ്കു ജോണ്‍ ആണ് മരിച്ചത്. സ്‌റ്റേഷന്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

മ്രാലയില്‍വെച്ചാണ് അപകടം നടന്നത്. ടിങ്കു സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് ടെമ്പോ ട്രാവലര്‍ ഇടിച്ച് കയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആലപ്പുഴ സമൂഹമഠത്തില്‍ വന്‍ തീപ്പിടിത്തം; രണ്ടു വീട് പൂർണമായും കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ വന്‍ തീപ്പിടിത്തം. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിനു തെക്കുവശത്ത് ബ്രാഹ്മണ സമൂഹമഠത്തോടു ചേർന്ന അഗ്രഹാരത്തിലാണ് തീപിടുത്തമുണ്ടായത്.

വെള്ളിയാഴ്ച വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. അപകടത്തിൽ രണ്ടുവീട് പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഠത്തുംമുറി അഗ്രഹാരത്തിലുള്ള കൈലാസിൽ ഉഷാ മോഹനന്റെ വീടിനാണ് ആദ്യം തീപിടിച്ചത്. പിന്നാലെ ഇതോടുചേർന്നുള്ള മകൻ അരവിന്ദ് മോഹനന്റെ വീട്ടിലേക്കും തീപടരുകയായിരുന്നു. ഈ വീടുകളാണ് പൂർണമായും കത്തിയത്.

തുടർന്ന് തൊട്ടടുത്ത രണ്ടുവീടുകളിലേക്കും തീ പടർന്നു. അരവിന്ദിന്റെയും ഉഷയുടെയും വീട്ടിൽ ആരുമില്ലായിരുന്നതിനാൽ വലിയ അപകടം ആണ് ഒഴിവായത്. രണ്ടുതവണ എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. പുറത്തിറങ്ങി നോക്കുമ്പോൾ വീടു കത്തുന്നതാണു കണ്ടത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ആലപ്പുഴ നിലയത്തിൽ നിന്ന് അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. അഗ്രഹാരത്തിലെ തടികൊണ്ടു നിർമ്മിച്ച വീടുകളാണ് കത്തിനശിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img