പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികൾ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട. കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസ് ബാൻഡുകൾ വിതരണം ചെയ്തു. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കയ്യിലാണ് ബാൻഡ് കെട്ടുന്നത്.(Police distributed bands to kids in Sabarimala)
കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന ആളുടെ മൊബൈല്‍ നമ്പരും രേഖപ്പെടുത്തിയ ബാന്‍ഡ് ആണ് കുട്ടികളുടെ കയ്യിൽ കെട്ടുക. ഇതുവഴി തിരക്കിനിടയില്‍ കുട്ടികൾ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു.
കൂടാതെ കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് സ്വാമിമാര്‍ക്കും കുട്ടികളെ സഹായിക്കാന്‍ സാധിക്കും. മല കയറി തിരികെ വാഹനത്തില്‍ കയറുന്നതുവരെ കൈയിൽ കെട്ടിയ ബാന്‍ഡ് കളയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതര്‍ ഓർമിപ്പിച്ചു.