web analytics

ബംഗ്ലാദേശിൽ നിന്നും ബോർഡറിലുള്ള പുഴ കടന്നാണ് ഇന്ത്യയിലേക്ക് വന്നത്… പറവൂരിൽ 27 ബംഗ്ലാദേശികൾ പോലീസ് പിടിയിൽ

പറവൂരിൽ 27 ബംഗ്ലാദേശികൾ പോലീസ് പിടിയിൽ.. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് പറവൂർ മന്നംഭാഗത്ത് താമസിച്ചിരുന്ന ബംഗ്ലാദേശികളെ പിടികൂടിയത്.

അനധികൃതമായ താമസിക്കുകയായിരുന്ന ബാബു മണ്ഡൽ (32), ഷാഗോർ ഇസ്ലാം (20), ജംഷിദ് അലി (30), മുഹമ്മദ് ഹാഷിം (37), ഫർജുൽ ഹൊസൻ (30), മുഹമ്മദ് ബോക്കുൽ (19), സുജോൺ അലി (20), ഷുവോ ഹോസൻ (21), ഷുസാർ മണ്ഡൽ (30), മുഹമ്മദ് സുഹൈൽ റാണ (30), മുഹമ്മദ് ജാസിദുൽ ഇസ്ലാം (20), പൊളാഷ് മണ്ഡൽ (24), മൊഹൻ മണ്ഡൽ (32), ലിറ്റൻ മണ്ഡൽ (27) ,മുഹമ്മദ് സുബോ മണ്ഡൽ (24), റാസിബ് ഹൊസൻ (30), അലിഫ് .അലി (20), മുഹമ്മദ് റാഫിക്കുൽ (30), മുഹമ്മദ് ഷക്കീം ഉദ്ദീൻ (34), മുഹമ്മദ് ആഷിഖ് ഇസ്ലാം (24), മുഹമ്മദ് മിത്തൻ (30), ലാബോ മണ്ഡൽ (20), മുഹമ്മദ് മിലൻ ഹൊസെൻ (25), മോഹൻ മണ്ഡൽ (35), റാബി ‘അൽ മണ്ഡൽ (35), ഷെറീഫ് അൽ മുല്ല (50), മുഹമ്മദ് ഉസോൾ ഹൊസൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മന്നം സ്വദേശി ഹർഷാദ് ഹുസൈൻ വാടകക്കെടുത്ത വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. പല തരം ജോലികളാണ് ബംഗ്ലാദേശികൾ ഇവിടെ ചെയ്ത് കൊണ്ടിരുന്നത്. ഇന്ത്യയിൽ പലയിടങ്ങളിൽ തങ്ങിയ ശേഷമാണ് ബംഗ്ലാദേശികൾ പറവൂരിലേക്കെത്തിയത്. ബംഗ്ലാദേശിൽ നിന്നും ബോർഡറിലുള്ള പുഴ കടന്നാണ് ഇന്ത്യയിലേക്ക് വന്നത്.

ആഴം കുറഞ്ഞ ഭാഗം തിരഞ്ഞെടുത്താണ് നദി കടക്കുന്നത്. ഇന്ത്യൻ രേഖകളെല്ലാം ബംഗ്ലാദേശിൽ വച്ച് ഏജൻ്റ് ശരിയാക്കി നൽകിയതാണെന്ന് പിടിയിലായവർ പറഞ്ഞു. ഇത് പോലീസ് പരിശോധിച്ച് വരുന്നു. ഇവർക്ക് ഇവിടെ സഹായം ചെയ്തു നൽകിയവരും നിരീക്ഷണത്തിലാണ്. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായ് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു.

എ.ടി.എസ് ടീമും മുനമ്പം ഡി വൈ എസ് പി എസ്.ജയകൃഷ്ണൻ, മുനമ്പം ഇൻസ്പെക്ടർ പ്രശാന്ത് ക്ലിൻ്റ്, സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത്. പി.നായർ, കെ.ഐ നസീർ, ടി.കെ സുധീർ എന്നിവരും പരിശോധനയിൽ പങ്കാളികളായി. ഇതോടെ റൂറൽ ജില്ലയിൽ ജനുവരിയിൽ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 34 ആയി.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

Related Articles

Popular Categories

spot_imgspot_img