web analytics

കവി മേലൂർ വാസുദേവൻ അന്തരിച്ചു

കോഴിക്കോട്: കവി മേലൂർ വാസുദേവൻ അന്തരിച്ചു. 75 വയസ്സിലാണ് അന്ത്യം സംഭവിച്ചത്. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമാണ് അദ്ദേഹം. മേലൂര്‍ പരേതരായ കണ്യത്ത് കൃഷ്ണന്‍ മാസ്റ്ററുടേയും വടക്കയില്‍ മീനാക്ഷിയമ്മയുടേയും മകനാണ്.

സന്ധ്യയുടെ ഓർമ്മ, സരോദ്, ജീവൻ്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ,കാലമേ നീ സാക്ഷി എന്നീ നോവലുകളും കവി മേലൂർ വാസുദേവൻ രചിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാർഡ്, വി എ കേശവൻ നമ്പൂതിരി സ്മാരക അവാർഡ്, ഉറൂബ് പുരസ്കാരം, ഇടശ്ശേരി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.

ഭാര്യ: ഗൗരി. മക്കള്‍: സംഗീത (അധ്യാപിക,സലാല), അപര്‍ണ (നൃത്താധ്യാപിക)മരുമക്കള്‍: ഹരീഷ് (അധ്യാപകന്‍,സലാല), സുജീഷ് (വിപ്രോ,ചെന്നൈ)സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വടക്കയിൽ വീട്ടുവളപ്പിൽ നടക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img