തൃശൂർ: വീട്ടുകാരെ അറിയിക്കാതെ പതിനാലുകാരനുമായി യാത്രപോയ വീട്ടമ്മക്കെതിെരെ പോക്സോ കേസ്. കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീനക്കെതിരെ കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പാലക്കാട് ആലത്തൂർ പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് കുട്ടി സ്‌കൂളിൽ നിന്ന് എത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
തൻ്റെ മകൻ്റെ സുഹൃത്തിൻ്റെ ജേഷ്ഠനുമായാണ് ആലത്തൂർ സ്വദേശിയായ വീട്ടമ്മ എറണാകുളത്തേക്ക് ബസ് കയറിയത്. ഫോൺ മുഖേന ഇവരുടെ യാത്ര തിരിച്ചറിഞ്ഞ് എറണാകുളത്തെത്തി യുവതിയെയും കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വീട്ടുകാരുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടി സ്വന്തം സഹോദരൻ്റെ സുഹൃത്ത് വഴി പരിചയമുള്ള യുവതിയോടൊപ്പം പോകുകയായിരുന്നു.
കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് പ്രതിയായ യുവതി പോലീസിന് നൽകിയ മൊഴി.
എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ മാതാപിതാക്കളെ അറിയിക്കാതെ കൂട്ടിക്കൊണ്ടു പോയതിൻ്റെ പേരിലാണ് പോലീസ് കേസെടുത്തത്.
എറണാകുളത്ത് നേരത്തെ ജോലി ചെയ്തിട്ടുള്ള യുവതി സ്വന്തം ആവശ്യത്തിനായാണ് യാത്ര പുറപ്പെട്ടത് എന്നാണ് നൽകിയ വിശദീകരണം.









