കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെത്തുടർന്നാണ് നടനെതിരെ കസബ പൊലീസ് കേസെടുത്തത്. POCSO case against actor Koodikal Jayachandran
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശം നൽകിയതിനെ തുടർന്നാണ് കസബ പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്ത് നടനെതിരെ കേസെടുത്തത്.
കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.