web analytics

ഒടുവില്‍ പോക്സോ കേസ് പ്രതിക്ക് പിടി വീണു

മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞത് 25 വർഷം; പിടിക്കപ്പെടാതിരിക്കാൻ മതം മാറി, പേരും മാറ്റി;

ഒടുവില്‍ പോക്സോ കേസ് പ്രതിക്ക് പിടി വീണു

തിരുവനന്തപുരം: പൊലീസ് കണ്ണിൽപ്പെടാതെ 25 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി ഒടുവിൽ പിടിയിൽ. നിറമൺകര സ്വദേശിയായ മുത്തു കുമാറിനെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2001-ൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാളിനെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

സംഭവത്തിന് ശേഷം മുത്തു കുമാർ മതം മാറി ‘സാം’ എന്ന പേരിൽ ചെന്നൈയിലേക്ക് ഒളിവിൽ പോയി. ഇവിടെ പാസ്റ്ററായി ജോലി ചെയ്ത ഇയാൾ തമിഴ്നാട്ടിൽ രണ്ട് വിവാഹങ്ങളും കഴിച്ചു.

ഒളിവിലായിരുന്ന കാലത്ത് മൊബൈൽഫോൺ, ബാങ്ക് അക്കൗണ്ട് എന്നിവ ഒന്നും ഉപയോഗിക്കാതിരുന്നതു അന്വേഷണം സങ്കീർണ്ണമാക്കി. പൊതുഫോൺ ബൂത്തുകൾ മാറിമാറി ഉപയോഗിക്കുന്നതായിരുന്നു ഇയാളുടെ രീതി.

രഹസ്യാന്വേഷണത്തെ തുടർന്ന് ചെന്നൈയിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പീഡനത്തിന് ഇരയായ കുട്ടിയെ ട്യൂഷൻ പഠിപ്പിച്ചിരുന്നത് മുത്തുവായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന സമയം ഇയാൾ മൊബൈൽ ഫോണോ ബാങ്ക് അക്കൗണ്ടോ ഒന്നും ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി.

പബ്ലിക് ബൂത്തുകൾ മാറി മാറി ഉപയോഗിക്കുകയായിരുന്നു ഇയാളുടെ രീതി. വഞ്ചിയൂർ പോലീസിന്റെ അന്വേഷണത്തിലാണ് ചെന്നൈയിൽ വെച്ച് മുത്തുകുമാർ പിടിയിലായത്.

ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ മാസ്റ്റര്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍.

മതം മാറി പാസ്റ്ററായി ചെന്നൈയില്‍ കഴിയുകയായിരന്ന നിറമണ്‍കര സ്വദേശി മുത്തു കുമാര്‍ ആണു പിടിയിലായത്. 2001 ല്‍ പോക്‌സോ കേസില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയതും മതം മാറി സാം എന്ന പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി പ്രവര്‍ത്തിച്ചതും.

ഇതിനിടയില്‍ ഇയാള്‍ തമിഴ് നാട്ടില്‍ രണ്ടു വിവാഹം കഴിച്ചു. ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന മുത്തുകുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാര്‍ സ്വന്തമായി മൊബൈല്‍ ഫോണോ ബാങ്ക് അകൗണ്ടോ ഉപയോഗിച്ചിരുന്നില്ല.

പബ്ലിക് ബൂത്തുകള്‍ മാറി മാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂര്‍ പോലീസാണ് മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കും.

മതം മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പിടിക്കപ്പെട്ടത്. ചെന്നൈയില്‍ പാസ്റ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

English Summary

A man who evaded police for 25 years in a POCSO case has been arrested from Chennai. Muthu Kumar from Thiruvananthapuram had sexually assaulted a school student in 2001, after which he fled, changed his religion and name to “Sam,” and worked as a pastor. He avoided using mobile phones and bank accounts, making the investigation difficult. Kerala Police tracked and arrested him from Chennai, and he will be produced in court.

POCSO Case, Kerala News, Crime, Arrest, Chennai, Police Investigation, Sexual Abuse, Fugitive Arrested, Past 25 Years

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും

ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും എഡിൻബറോ: ശമ്പള...

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍ പാലക്കാട്:...

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ കോഴിക്കോട്:...

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Related Articles

Popular Categories

spot_imgspot_img