കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരോട്, ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് നരേന്ദ്രമോദി പരിഹസിച്ചു. റായ്ബറേലി വിട്ട് രാജസ്ഥാന്‍ വഴി രാജ്യസഭയിലെത്തിയ സോണിയാഗാന്ധിയെയും പ്രധാനമന്ത്രി വിമർശിച്ചു. പശ്ചിമബംഗാളിലെ ബര്‍ധ്മാന്‍- ദുര്‍ഗാപുരില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യമില്ലെന്നും അവര്‍ ഒളിച്ചോടുമെന്നും ഞാന്‍ നേരത്തെ തന്നെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അവര്‍ രാജസ്ഥാനിലേക്ക് പോയി അവിടെനിന്ന് രാജ്യസഭയിലേക്ക് എത്തി. അവരുടെ യുവരാജാവ് വയനാട്ടില്‍ പരാജയപ്പെടാന്‍ പോവുകയാണെന്നും ഞാന്‍ നേരത്തെ പറഞ്ഞു. വയനാട്ടില്‍ പോളിങ് അവസാനിച്ചാല്‍ മറ്റൊരു സീറ്റുതേടി അദ്ദേഹം പോകുമെന്ന് ഞാന്‍ പറഞ്ഞു. അമേഠിയില്‍ മത്സരിക്കാന്‍ അദ്ദേത്തിന് പേടിയുള്ളതുകൊണ്ടാണ് റായ്ബറേലിയിലേക്ക് പോവുന്നത്. അവര്‍ എല്ലാവരോടും ‘ഭയക്കരുത്’ എന്ന് പറയുന്നു. എനിക്ക് അവരോട് പറയാനുള്ളത് ‘ഭയക്കരുത്, ഒളിച്ചോടരുത്’ എന്നാണ്’, മോദി പറഞ്ഞു.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെയാണ് അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് അവസാനിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കും.
Read Also: മാസപ്പടി കേസ് : ഹർജിയിൽ വിധി പറയുന്നത് മെയ് ആറിലേക്ക് മാറ്റി