web analytics

കനത്ത ചൂടിൽ ഇതുവരെ ചത്തത് മുന്നൂറോളം പശുക്കൾ, ക്ഷീരകർഷകർക്ക് സഹായം ഉറപ്പാക്കും; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനെ തുടർന്ന് ഇതുവരെ മുന്നൂറോളം പശുക്കൾ ചത്തുവെന്ന് ക്ഷീരവകുപ്പ്. സാഹചര്യം രൂക്ഷമാകുന്നതിനെ തുടർന്ന് പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി ജെ ചിഞ്ചുറാണി അടിയന്തര യോഗം വിളിച്ചു. ക്ഷീരകർഷകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചൂട് കൂടിയതോടെ വളർത്തുമൃഗങ്ങളുടെയും ജീവൻ നഷ്ടപ്പെടുകയാണ്. ഈ വേനൽ കാലത്ത് മുന്നൂറോളം പശുക്കൾ ചത്തുവീണു. മുൻപൊന്നുമില്ലാത്ത അസാധാരണ സാഹചര്യമാണെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

അതിനിടെ കനത്ത ചൂടിൽ കോഴിക്കോട് ചേമഞ്ചേരിയിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു. പറമ്പിൽ കെട്ടിയ പശു അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് വെറ്റിനറി ഡോക്ടറെത്തി പരിശോധിച്ചിരുന്നു. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ശുദ്ധമായ വെള്ളവും ശീതീകരണ സംവിധാനങ്ങളും മൃഗങ്ങൾക്ക് ഒരുക്കി നൽകണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

 

Read Also: ഭയക്കരുത്, ഓടി പോകരുത്, കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യമില്ല; റായ്ബറേലിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ രാഹുലിനെ പരിഹസിച്ച് മോദി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img