കൊച്ചി: സ്കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. എറണാകുളം പിറവത്ത് ആണ് സംഭവം. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്.
പാമ്പാക്കുട ഗവൺമെന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് കാണാതായ അർജുൻ രഘു. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞാണ് അർജുൻ പോയത്. എന്നാൽ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല.
ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അർജുൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അർജുൻ ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ല എന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുടുംബം കുട്ടിയെ കാണുന്നില്ല എന്ന വിവരം അറിഞ്ഞത്.
അതേസമയം വിദ്യാർത്ഥി പിറവം ബസ്റ്റാൻ്റിൽ നിന്ന് ബസ് കയറി പേപ്പതി സ്റ്റോപ്പിൽ വരെ ഇറങ്ങിയതായി പൊലീസ് കണ്ടെത്തി.
ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ഇന്നും തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ഇന്നും തുടരും.
ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്തും ഇന്ന് മത്സ്യബന്ധനം പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.