തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയൻകീഴിലാണ് സംഭവം. ശ്രീ ശാരദവിലാസം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ സ്നേഹ സുനിലാണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സോഫ്റ്റ് ബോൾ, സംഭവത്തിൽ പോലീസ് കേസെടുത്തു. മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെയ്സ് ബോൾ താരമാണ് സ്നേഹ.
കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്: പ്രതി ആകാശ് റിമാൻഡിൽ
കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസിലെ പ്രതി ആകാശിനെ റിമാൻഡ് ചെയ്തു. ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപനയ്ക്കെന്നാണ് റിമാൻഡ് റിപ്പോർട്ടിൽപറയുന്നത്.
ആകാശിന്റെ മുറിയിൽ നിന്ന് ഒരു കിലോ 900 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് തൂക്കി നല്‍കാൻ ഉപയോഗിച്ച ത്രാസും പൊലീസ് പിടികൂടിയിരുന്നു.
ആകാശ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്നും കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.