News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസ്; പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി
February 7, 2024

കൊച്ചി: കേരളത്തിൽ‍ ഐഎസ് മാതൃകയിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120 ബിയും യുഎപിഎയിലെ 38, 39 വകുപ്പുകളും തെളിഞ്ഞുവെന്നും കോടതി പറഞ്ഞു. ശിക്ഷാവിധി നാളെ നടക്കും.

പാലക്കാട് കൊല്ലംകോട് സ്വദേശിയായ 34കാരനായ റിയാസ് 2018 മേയ് 15നാണ് അറസ്റ്റിലായത്. ശ്രീലങ്കൻ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനൽ തൗഹീത് ജമാത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേർ ആക്രമണവും സ്ഫോടന പരമ്പരയും നടത്താൻ റിയാസ് ഗൂഢാലോചന നടത്തി എന്നാണ് എൻഐഎ കേസ്. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടിൽനിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അടക്കമുള്ളവയുമാ തെളിവായി എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഹാഷിമുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നും എൻഐഎ പറയുന്നു.

2016ൽ കാസർകോട്ടുനിന്ന് ഐഎസിൽ ചേരാനായി പോയെന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് റിയാസ് എൻഐഎ പിടിയിലാകുന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അഫ്ഗാനിസ്ഥാനിലെത്തി ഐഎസിന്റെ ഭാഗമായ അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദേശ പ്രകാരം റിയാസ് ചാവേർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതിനിടെയാണ് റിയാസ് പിടിയിലാകുന്നത്. ഒപ്പം പിടിയിലായ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവർ പിന്നീട് കേസിലെ മാപ്പുസാക്ഷികളായി.

 

Read Also: ‘മകളുടെ മരണത്തില്‍ സംശയമുണ്ട്’; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡോ. വന്ദനയുടെ പിതാവ്

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • News4 Special

തൂങ്ക വിഴികൾ കേരളത്തിലും! സെല്ലുകൾ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തി; പിന്നിൽ തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്...

News4media
  • India
  • News
  • Top News

ജമ്മു കാശ്മീരിലെ ഭീകരാക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു

News4media
  • Kerala
  • News
  • Top News

രാജ്യാന്തര അവയവക്കടത്ത്; കേസ് എൻഐഎയുടെ കൈകളിലേക്ക്, തീവ്രവാദ ബന്ധം പരിശോധിക്കും

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]