web analytics

71കാരിയായ പൈലറ്റ് ഓടിച്ച വിമാനം വീടിന്റെ ടെറസിലേക്ക് ഇടിച്ച് കയറി; 2 മരണം, നിരവധി പേർക്ക് പരിക്ക്

ബെർലിൻ: 71കാരിയായ പൈലറ്റ് ഓടിച്ച വിമാനം വീടിന്റെ ടെറസിലേക്ക് ഇടിച്ചു കയറി അപകടം. രണ്ട് പേർ കൊല്ലപ്പെട്ടു. ജർമനിയിലാണ് സംഭവം.

അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലാണ് അപകടം നടന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ചെറുയാത്രാ വിമാനം അപകടത്തിൽപ്പെട്ടത്.

മോൻചെൻഗ്ലാഡ്ബാച്ച് എയർ പോർട്ടിലേക്ക് എത്താൻ രണ്ട് മിനിറ്റ് ദൂരം മാത്രം ഉള്ളപ്പോഴാണ് സംഭവം. സാങ്കേതിക തകരാർ വിമാനം നേരിട്ടതായാണ് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വീടിന്റെ ടെറസിലേക്ക് ഇടിച്ച് കയറിയതിന് പിന്നാലെ വിമാനത്തിന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ വീടിനും സാരമായ തകരാറുണ്ടായിട്ടുണ്ട്. 71കാരിയായ വനിതാ പൈലറ്റ് അടക്കം രണ്ട് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അഗ്നിരക്ഷാ സേന ഉടനെ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ മരിച്ച രണ്ടാമത്തെ ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റതായാണ് വിവരം.

കിഴക്കൻ ജർമ്മനിയിലെ അൽകെർസ്ലെബെനിൽ നിന്ന് ശനിയാഴ്ചയാണ് വിമാനം പറന്നുയർന്നത്. ജർമൻ നഗരമാ എർഫർട്ടിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്; 12 കോടി അടിച്ച ഭാഗ്യവാൻ ആര്?

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്;...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

Related Articles

Popular Categories

spot_imgspot_img