സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത തള്ളി മുൻ മന്ത്രി പി.കെ.ശ്രീമതി.
തന്നെ കുറിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും പിന്‍വലിക്കണമെന്നും പി കെ ശ്രീമതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
”എന്നെക്കുറിച്ച് ഇന്ന് വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതം മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണം” എന്നാണ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയെ പിണറായി വിജയന്‍ വിലക്കിയെന്നാണ് മാതൃഭൂമിയില്‍ വാര്‍ത്ത വന്നിരിക്കുന്നത്.
പ്രായപരിധി ഇളവ് കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ് ബാധകം അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം.
നിങ്ങള്‍ക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പിണറായി പികെ ശ്രീമതിയോട് പറഞ്ഞു.
കഴിഞ്ഞ 19ന് ചേര്‍ന്ന യോഗത്തിലായിരുന്നു പിണറായി വിജയന് ശ്രീമതിയെ വിലക്കിയത്. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പികെ ശ്രീമതി പങ്കെടുക്കാൻ വിസമ്മതിച്ചു.
കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ സാധാരണയായി ആളുകള്‍ പങ്കെടുക്കാറുണ്ട്.
കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയില്‍ നിന്ന് പികെ ശ്രീമതിക്ക് ഇളവ് നല്‍കിയിരുന്നു.
ഇതനുസരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്.
എന്നാല്‍ ശ്രീമതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്നാണ് മാതൃഭൂമി വാര്‍ത്ത.









