web analytics

ആർ.എസ്.എസ് അജണ്ടയ്ക്ക് റെയിൽവേ കുടപിടിക്കുന്നു

ആർ.എസ്.എസ് അജണ്ടയ്ക്ക് റെയിൽവേ കുടപിടിക്കുന്നു

എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാർത്ഥികളോട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയെ വർഗീയ പ്രചരണത്തിനായി ഉപയോഗിക്കാൻ നടത്തിയ സംഘപരിവാർ നീക്കമാണ് ഇതിലൂടെ വെളിവായതെന്നും ഇത് ഭരണഘടനാ തത്വങ്ങളുടെ പരസ്യ ലംഘനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും, മതവിദ്വേഷവും വർഗീയ രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന ആർ.എസ്.എസ് ഗാനം സർക്കാർ ചടങ്ങിൽ ഉൾപ്പെടുത്തിയതിലൂടെ ഭരണഘടനാ മൂല്യങ്ങളെ അവഹേളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമരത്തെ എതിർത്ത ആർ.എസ്.എസ് അജണ്ടയ്ക്ക് റെയിൽവേ കുടപിടിക്കുന്നുവെന്നതും അതീവ അപകടകരമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

“ദേശഭക്തിഗാനമെന്ന പേരിൽ ഗണഗീതം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ദക്ഷിണ റെയിൽവേയെ പരിഹാസ്യരാക്കി, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും അവഹേളിച്ചു,” — മുഖ്യമന്ത്രി ആരോപിച്ചു.

വന്ദേഭാരത് ഉദ്ഘാടനം ചടങ്ങിൽ കണ്ടത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലാണെന്നും, മതനിരപേക്ഷതയെ തകർക്കാനുള്ള സങ്കുചിത മനോഭാവമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം നീക്കങ്ങൾക്കെതിരെ മുഴുവൻ ജനങ്ങളും ഒന്നിച്ച് പ്രതിഷേധിക്കണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം. എറണാകുളം സൗത്ത്–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിന് ശേഷം വിദ്യാർത്ഥികൾ ട്രെയിനിനുള്ളിൽ ഗണഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയിൽവേയുടെ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരുന്നു.

വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.

English Summary:

Kerala Chief Minister Pinarayi Vijayan condemned the singing of the RSS “Ganageetam” by students during the inauguration of the Ernakulam–Bengaluru Vande Bharat Express. He alleged that the event exposed an attempt by the Sangh Parivar to use Indian Railways — the country’s largest public sector institution — for communal propaganda, calling it a violation of the Constitution.

pinarayi-vijayan-condemns-rss-song-vande-bharat-event

Pinarayi Vijayan, Vande Bharat, RSS, Ganageetam, Southern Railway, Kerala News, Ernakulam Bengaluru Train, Secularism, Constitution, Narendra Modi, Sangh Parivar

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

Related Articles

Popular Categories

spot_imgspot_img