കണ്ണൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കണ്ണൂർ ഏഴിമല കുരിശുമുക്കിലാണ് ദാരുണസംഭവം ഉണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ യശോദ (68), ശോഭ (46) എന്നിവരാണ് മരിച്ചത്.(Pickup lorry accident in kannur; two woman workers died)
രാവിലെ തൊഴിലുറപ്പ് തൊഴിലിനു പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ലേഖ എന്ന തൊഴിലാളിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ചാം വാർഡിലെ 20 പേർ തൊഴിൽ സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഒപ്പമുള്ളവരിൽ കുറച്ചുപേർ തൊഴിൽ സ്ഥലത്ത് എത്തിയെങ്കിലും പിന്നിൽ നടന്നിരുന്നവർ അപകടത്തിൽപ്പെടുകയായിരുന്നു.