മലപ്പുറം: ട്രെയിനിന്റെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. ഇതേതുടർന്ന്, രാത്രിയെന്നില്ല പകലെന്നില്ലാതെ അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് യുവതി. പേരും ഫോൺ നമ്പറും എഴുതിയിട്ടത് പ്രതികാര മനോഭാവത്തോടെയെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടത്. തന്നോട് വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തിൽ ഫോൺ നമ്പർ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടതെന്നാണ് ഷബ്ന പറയുന്നത്.
സംഭവത്തിൽ പൊലീസിലും ആർപിഎഫിലും പരാതി നൽകിയതായി യുവതി പറഞ്ഞു. കണ്ണൂർ – ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്പർ എഴുതിയിട്ടത്. ട്രെയിനിൽ നമ്പർ എഴുതിയിട്ടതായി ഒരു യാത്രക്കാരൻ അറിയിക്കുകയായിരുന്നു.