വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ പെൻ ക്യാമറ; ആളെത്തപ്പിച്ചെന്നപ്പോൾ ഡോക്ടർ തന്നെ ! അറസ്റ്റിൽ

ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ 32 കാരനായ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ആണ് ഇയാൾ ഒളിക്യാമറ വച്ചത്. Pen camera in restroom used by female doctors and nurses

കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശിയായ വെങ്കിടേഷാണ് പിടിയിലായത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയുമാണ്, കൂടാതെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറായും പ്രവർത്തിക്കുന്നു.

ആശുപത്രിയിൽ നിരവധി വനിതാ ഡോക്‌ടർമാരും നഴ്‌സുമാരും ട്രെയിനി ഡോക്ടർമാരും ഉണ്ടായിരുന്നു. രണ്ടുദിവസം മുൻപ് ശുചിമുറിയിൽ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്.

ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതിന് ശേഷം രഹസ്യ ക്യാമറ സ്ഥാപിച്ച വ്യക്തിയെ കണ്ടെത്താൻ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ, സംഭവത്തിന് പിന്നിൽ ഡോക്ടർ ഉണ്ടെന്നത് വ്യക്തമായിരുന്നു. തുടർന്ന്, വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

കേസെടുത്ത പൊലീസ് ഡോക്ടറെ ചോദ്യംചെയ്യുമ്പോൾ, നവംബർ 16 മുതൽ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ, ഓൺലൈനിൽ ക്യാമറ വാങ്ങിയതിന്റെ തെളിവുകൾ കണ്ടെത്തി.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ജോലി ചെയ്ത മറ്റ് ആശുപത്രികളിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img