പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്ത് നടന്ന റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവായ വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.
കോട്ടയം ജില്ലയിലെ വാഴൂർ ആണ് അദ്ദേഹത്തിന്റെ ജന്മദേശം. ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്.
നാലു പതിറ്റാണ്ടിലേറെയായി പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ക്കിടയിൽ വാഴൂർ സോമൻ പ്രവർത്തിച്ചു. മൃതദേഹം എംഎൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോകും.
Summary: Peerumade MLA Vazhoor Soman (72) passed away following a heart attack. He collapsed while attending the Revenue Assembly held in Thiruvananthapuram.