web analytics

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

നന്ദുകുമാറിന്റെ വീട്ടിൽ ഇപ്പോൾ സ്ഥിരം അതിഥികൾ പെരുമ്പാമ്പ് കുഞ്ഞുങ്ങളാണ്;തുടർച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടതോടെ ആശങ്കയിൽ നാട്ടുകാർ

പത്തനംതിട്ട: കോന്നി ഇലകൊള്ളൂരിൽ വീടിന്റെ പരിസരത്ത് മൂന്നാം ദിവസവും പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. ഇലകൊള്ളൂർ സ്വദേശി നന്ദുകുമാറിന്റെ വീട്ടിലാണ് ഇന്നും പാമ്പിനെ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി കുഞ്ഞുമായി ഇരിക്കുമ്പോഴാണ് സിറ്റൗട്ടിലെ കമ്പിയിൽ പാമ്പ് ചുറ്റിപ്പിണഞ്ഞിരിക്കുന്നതായി കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. ശനിയാഴ്ച വൈകിട്ട് വീണ്ടും വീട്ടുമുറ്റത്ത് മറ്റൊരു പെരുമ്പാമ്പ് കുഞ്ഞിനെ കണ്ടെത്തിയതോടെ വീട്ടുകാർ തന്നെ പിടികൂടി ചാക്കിലാക്കി വനംവകുപ്പിന് കൈമാറി.

ഇന്നും മുറ്റത്ത് വീണ്ടും ഒരു കുഞ്ഞുപാമ്പിനെ കണ്ടെത്തി. വീട്ടുകാർ പിടികൂടി ബക്കറ്റിലാക്കി ഉദ്യോഗസ്ഥർക്ക് ഏൽപ്പിച്ചു. സമീപത്ത് പെരുമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞിരിക്കാമെന്ന സംശയത്തിലാണ് പ്രദേശവാസികൾ.

പാമ്പുകളെ പൊതുജനം സ്വയം പിടികൂടുന്നത് അപകടകരമാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വനംവകുപ്പിനെ അറിയിക്കണമെന്നും റാപ്പിഡ് റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകി. സമീപ പ്രദേശങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കുന്ന നടപടികളും നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്.

English Summary

Python hatchlings were found for the third consecutive day near a house in Konni, Pathanamthitta. Forest officials have captured the snakes, and locals suspect a nearby nesting site. Authorities have warned the public not to handle snakes themselves and to inform officials immediately.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img