web analytics

മദ്യപിച്ച് ബഹളം വെച്ചതിന് സഹയാത്രികർ ഇറക്കിവിട്ടു, ദേഷ്യം തീർക്കാൻ ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാരൻ; ഒരാൾക്ക് പരിക്ക്

കാഞ്ഞങ്ങാട്: മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ചതിന്റെ പേരിൽ ഇറക്കി വിട്ടതിന് ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യുവാവ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം.(Passenger threw stone at train; One person was injured)

മംഗലാപുരത്തുനിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കൂടെയുള്ളവർ പുറത്തിറക്കി വിടുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തിൽ യുവാവ് പുറകിലെ ജനറൽ കമ്പാർട്ട്മെന്‍റിനുനേരെ കല്ലെറിഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു.

ഈ സമയം ട്രെയിനിന് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരന്റെ തലയിലാണ് കല്ല് പതിച്ചത്. കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളിയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞയാൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img