പറക്കലിനിടെ യാത്രക്കാരൻ മരിച്ചു; അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം

ലഖ്‌നൗ: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. അസമിലെ നൽബാരി സ്വദേശിയായ സതീഷ് ചന്ദ്ര ബർമൻ (63) ആണ് മരിച്ചത്. പട്‌നയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനമാണ് ലഖ്‌നൗവിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.

സതീഷ് ചന്ദ്ര ബർമൻ ഭാര്യയ്ക്കും ബന്ധുവിനുമൊപ്പം പട്‌നയിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വിമാനയാത്രയ്ക്കിടെ സതീഷിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. അതേസമയം മരണകാരണം എന്തെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

യാത്രക്കാരന്റെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് വിമാന ജീവനക്കാർക്ക് വിവരം ലഭിച്ചയുടനെ, അവർ പൈലറ്റിനെ ഇക്കാര്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അടിയന്തിര ലാൻഡിംഗ് നടത്തുകയായിരുന്നു.

ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിൽ ആണ് അടിയന്തര ലാൻഡിംഗിന് നടത്തിയത്. മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

‘ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം’; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി…

'ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം'; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള...

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ

ഇരുപത്തിമൂന്നുകാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

Related Articles

Popular Categories

spot_imgspot_img