web analytics

ബസിന്റെ ചില്ല് പൊളിച്ച് പുറത്തു ചാടി യാത്രക്കാരൻ

ഓടുന്ന ബസിന്റെ ചില്ല് പൊളിച്ച് പുറത്തു ചാടി യാത്രക്കാരൻ

മാനന്തവാടി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് യാത്രക്കാരൻ.

ജാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ചില്ല് തലകൊണ്ട് പൊളിച്ച് പുറത്തു ചാടിയത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.

തൊടുപുഴയിലെ മാലിന്യമല ഇനി പാർക്ക്

കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന ബസിലാണ് സംഭവം. കോഴിക്കോട് ഡിപ്പോയിലെ എടിസി 25 ബസില്‍ വെച്ച് ഇന്ന് രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു യാത്രക്കാരൻ ആക്രമണം നടത്തിയത്.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ആണ് ഇയാൾ ബസില്‍ കയറിയത്. എന്നാൽ കയറിയ സമയം മുതൽ മനോജ് ബസിനുള്ളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു.

കനത്ത മഴയിൽ വ്യാപക നാശം

ഇതേ തുടർന്ന് പല തവണ കണ്ടക്ടർ മനോജിനോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പൊടുന്നനെ മനോജ് ബസിന്റെ മുൻഭാഗത്തേക്ക് വന്ന് ചില്ലു പൊളിച്ച് ചാടുകയായിരുന്നു.

അസ്വാഭാവിക പെരുമാറ്റം കണ്ടയുടൻ താൻ ബസ് നിർത്തിയതായും, അല്ലായിരുന്നെങ്കിൽ മനോജ് ടയറിനടിയിൽ പെട്ടുപോകുമായിരുന്നെന്നും ഡ്രൈവർ സുഭീഷ് പ്രതികരിച്ചു.

സംഭവത്തെ തുടർന്ന് മാനന്തവാടി എസ് ഐ എം സി പവനൻ ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

മനോജ് മുൻപ് പാരിസൺസ് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നതായാളാണ്. എന്നാൽ മാസങ്ങൾക്ക് മുമ്പ് ഇയാളെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടതാണെന്നും സുഹൃത്തുക്കൾ പറയുന്നു.

നാല് ദിവസം മുൻപാണ് ഇയാൾ ജാർഖണ്ഡിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടതെന്നും വരുന്ന വഴിക്ക് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും സുഹൃത്തുക്കൾ കൂട്ടിച്ചേർത്തു.

ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്

പാലക്കാട്: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്. പാലക്കാട് മംഗലംഡാം പൂതകോട് ആണ് സംഭവം.

മദ്യലഹരിയിലായിരുന്ന ഭർത്താവ് കുടുംബവഴക്കിനിടെ ഭാര്യയ്ക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഭർത്താവ് അറസ്റ്റിൽ.

പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്.

കാൽമുട്ടിന് പരിക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.Read more

പെൻഷൻ വിതരണം 20 മുതൽ

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുന്നത്.

2016-21 ലെ ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെ 35,154 കോടി രൂപയാണ് ക്ഷേമപെൻഷനായി ആകെ വിതരണം ചെയ്തത്Read more

Summary: A shocking incident occurred when a passenger broke the front windshield of a moving KSRTC bus with his head and jumped out. The man has been identified as Manoj Kishan (28), a native of Jharkhand.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img