web analytics

പെൻഷൻ വിതരണം 20 മുതൽ

പെൻഷൻ വിതരണം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. ഈ സർക്കാരിന്റെ നാല് വർഷ കാലയളവിൽ 38,500 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനായി ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

2016-21 ലെ ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെ 35,154 കോടി രൂപയാണ് ക്ഷേമപെൻഷനായി ആകെ വിതരണം ചെയ്തത്.

കണക്കുകൾ പ്രകാരം ഒൻപത് വർഷം കൊണ്ട് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ക്ഷേമപെൻഷനായി നൽകിയത് 73,654 കോടി രൂപയാണ്.

2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നൽകിയ തുക 9,011 കോടി രൂപയാണെന്നും കെ എൻ ബാലഗോപാൽ ഓർമ്മിപ്പിച്ചു.

കേന്ദ്രസർക്കാർ കേരളത്തിനുമേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ രൂപീകരിച്ച പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് അധികമായി വേണ്ടിവരുന്ന തുകയുടെ ബാധ്യത ഇനി പൂർണമായി കെഎസ്ഇബിക്ക് ആണെന്ന് റിപ്പോർട്ടുകളുണ്ട്.

കെഎസ്ഇബി പെൻഷനായി കണ്ടെത്തേണ്ടത് 20,000 കോടിയിലധികം

നിലവിലെ കണക്കനുസരിച്ച് 20,000 കോടിയിലധികം രൂപയാണ് കെഎസ്ഇബി പെൻഷനായി കണ്ടെത്തേണ്ടത്. പെൻഷൻ ആനുകൂല്യങ്ങളിൽ കെഎസ്ഇബിയുടെ ഉത്തരവാദിത്തം സംബന്ധിച്ചു മുൻപുണ്ടായിരുന്ന ഉത്തരവിലെ ഭാഗം 2023ൽ ഒഴിവാക്കപ്പെട്ടതിനെതിരെ പെൻഷൻകാർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് വീണ്ടും പുനഃസ്ഥാപിച്ചത്.

2013ൽ കെഎസ്ഇബി ലിമിറ്റഡ് എന്ന കമ്പനിയായി പുനഃസംഘടിപ്പിച്ചപ്പോൾ, അതുവരെയുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ബാധ്യതകൾ സർക്കാരും കെഎസ്ഇബിയും പങ്കിടുമെന്നായിരുന്നു വ്യവസ്ഥ വച്ചിരുന്നത്.

അതിനായി രൂപീകരിച്ച മാസ്റ്റർ ട്രസ്റ്റിലേക്ക് സർക്കാർ നൽകേണ്ടത് 3751 കോടി രൂപയും പലിശയും ഉൾപ്പെടെ 5861 കോടി രൂപയായിരുന്നു. 2013 മുതൽ 10 വർഷത്തേക്ക് ലഭിക്കേണ്ട വൈദ്യുതി ഡ്യൂട്ടി തുക കെഎസ്ഇബിക്കു നൽകിയതിലൂടെ സർക്കാർ ഈ വിഹിതം കൊടുത്തുതീർത്തു.

2023 ഒക്ടോബർ 31ന് ഈ കാലാവധി അവസാനിച്ചിരുന്നു. തുടർന്നുള്ള വൈദ്യുതി ഡ്യൂട്ടി ട്രഷറിയിൽ നിക്ഷേപിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവിലാണ് കെഎസ്ഇബിയുടെ ബാധ്യതകൾ ഉൾപ്പെടുന്ന ഉപവകുപ്പ് പിന്നീട് ഒഴിവാക്കിയത്.

സർക്കാർ നൽകിയ തുകയും കെഎസ്ഇബി കടപ്പത്രത്തിലൂടെ കണ്ടെത്തിയ 8144 കോടി രൂപയും ഉൾപ്പെടെ 12419 കോടി രൂപ മാസ്റ്റർ ട്രസ്റ്റിൽ നിക്ഷേപിച്ച് പലിശയുൾപ്പെടെയുള്ള വരുമാനങ്ങളിലൂടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്നായിരുന്നു അന്നത്തെ വ്യവസ്ഥ.

Read More: ഇന്റര്‍നെറ്റുമില്ല കോൾ ചെയ്യാനും കഴിയുന്നില്ല;
മസ്‌കിന്‍റെ എക്സിന് പിന്നാലെ അംബാനിയുടെ ജിയോയ്ക്കും പണികിട്ടി

കെഎസ്ഇബി ആണെങ്കിൽ ഇതുവരെ മാസ്റ്റർ ട്രസ്റ്റിൽ ഒരു നിക്ഷേപവും നടത്തിയിട്ടില്ല. സർക്കാർ നൽകിയ തുകയുൾപ്പെടെ വകമാറ്റി ചെലവഴിച്ചു.

ആ സർക്കാർ ഉത്തരവും പാലിച്ചിരുന്നില്ല

കടപ്പത്രങ്ങളിലൂടെ സമാഹരിച്ച തുക 24% പിഴപ്പലിശ സഹിതം മാസ്റ്റർ ട്രസ്റ്റിൽ അടയ്ക്കണമെന്ന 2024 സെപ്റ്റംബറിലെ സർക്കാർ ഉത്തരവും പാലിച്ചിരുന്നില്ല.

എന്നാൽ പങ്കാളിത്ത പെൻഷനിൽ പത്തുശതമാനമേ സർക്കാർവിഹിതമുള്ളൂ. വിരമിച്ചശേഷം നല്ലൊരു ശതമാനം ജീവനക്കാർക്കും നാമമാത്ര പെൻഷനേ ലഭിക്കുന്നുള്ളൂവെന്നാണ് പ്രശ്നം.

ഇതു പരിഹരിക്കാനാണ് സർവീസിൽ അവസാന 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്നതരത്തിൽ കേന്ദ്രം യുപിഎസ് നടപ്പാക്കിയിരിക്കുന്നത്.

Read More: കരടി “നെയ്യെ”ടുത്തു! അമ്പലത്തിൽ ആക്രമണം!

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നാണ് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിതനയം. പക്ഷേ, പങ്കാളിത്ത പെൻഷനിൽനിന്ന്‌ പിന്മാറാൻ പ്രായോഗികമായി തടസ്സങ്ങളുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്രത്തിൽ യുപിഎസ് പ്രാബല്യത്തിൽ വന്നത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ്, ഹരിയാണ സംസ്ഥാനങ്ങൾ യുപിഎസിലേക്കു മാറി.

ഇവിടങ്ങളിലെ പദ്ധതിനിർവഹണം പഠിച്ചശേഷമായിരിക്കും കേരളത്തിലെ പുതിയ പെൻഷൻ രീതി. നടപ്പാക്കിയ സംസ്ഥാനങ്ങളിലെ താരതമ്യപഠനം നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഉൾപ്പെട്ട സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

2023-ലെ ബജറ്റിൽ ‘ഉറപ്പായ പെൻഷൻ’ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാൻ ഇതുവരെ കാര്യമായ ശ്രമമുണ്ടായിരുന്നില്ല. ജീവനക്കാർക്ക് വിരമിച്ചശേഷം സാമ്പത്തികസ്ഥിരതയോടെ ജീവിക്കാൻ പാകത്തിലുള്ള പെൻഷൻ പാക്കേജ് ആവിഷ്കരിക്കാനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിർദേശം.

English Summary:

Finance Minister K. N. Balagopal has announced that this month’s social security pension will be distributed starting from June 20. Around 62 lakh beneficiaries receive ₹1,600 per month as pension. The minister also stated on Facebook that the government has spent ₹38,500 crore on social security pensions over the past four years.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

Related Articles

Popular Categories

spot_imgspot_img