web analytics

മൂന്നാം തവണയും കുത്തിപ്പൊളിച്ചു; ബിവറേജസിൽ മോഷണം തുടർക്കഥയാകുന്നു

മൂന്നാം തവണയും കുത്തിപ്പൊളിച്ചു; ബിവറേജസിൽ മോഷണം തുടർക്കഥയാകുന്നു

വയനാട്: പനമരം ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം വീണ്ടും. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്നാം തവണയാണ് പനമരം ബിവറേജസിൽ മോഷണം നടക്കുന്നത്.

പരാതികൾ നൽകിയിട്ടും ഇതുവരെ കേസിൽ നിർണായക തെളിവുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

ബിവറേജസിന്റെ പിറകുവശത്ത് ജനറേറ്റർ സ്ഥാപിച്ചിരിക്കുന്ന മുറിയിലെ വെന്റിലേഷൻ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.

ജനുവരി 31ന് പൂട്ടിയ ഷോപ്പ്, ഫെബ്രുവരി 1-ലെ അവധിക്ക് ശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്.

ഷോപ്പിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വിദേശ മദ്യക്കുപ്പികൾ മോഷണം പോയതായി സംശയമുണ്ട്. സ്റ്റോക്കിലുള്ള മദ്യക്കുപ്പികളുടെ കണക്കെടുപ്പ് പൂർത്തിയായതിന് ശേഷമേ നഷ്ടം എത്രയെന്ന് വ്യക്തത വരൂ.

സംഭവസ്ഥലത്ത് എക്‌സൈസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.

പിറകുവശത്തെ ഷട്ടറിന്റെ പൂട്ട് തകർക്കാനും ജനലുകളുടെ ഗ്ലാസ് പൊട്ടിക്കാനും മോഷ്ടാക്കൾ ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെട്ടതോടെ വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് അകത്ത് കയറിയതെന്ന് ഷോപ്പ് അസിസ്റ്റന്റ് മാനേജർ വി.കെ. സജി അറിയിച്ചു.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പനമരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2025 ജനുവരി 20ന് നടന്ന മോഷണത്തിൽ മദ്യക്കുപ്പികൾക്കൊപ്പം പണവും നഷ്ടപ്പെട്ടിരുന്നു.

അന്ന് കർണാടക സ്വദേശിയായ മോഷ്ടാവിനെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

കൊല്ലത്തും ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

അതേസമയം, കൊല്ലം കുന്നിക്കോട് പനമ്പറ്റയിലെ ബെവ്കോ ഷോപ്പിലും മോഷണം റിപ്പോർട്ട് ചെയ്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 22 കുപ്പി മദ്യം കവർന്നതായാണ് പരാതി.

ജനുവരി 20നാണ് മോഷണം നടന്നതെന്നാണ് സൂചന. സ്റ്റോക്ക് പരിശോധനയിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് 22ന് ഔട്ട്‌ലെറ്റ് മാനേജർ കുന്നിക്കോട് പോലീസിൽ പരാതി നൽകി.

പിൻഭാഗത്തെ ഷീറ്റ് ഇളക്കി അകത്ത് കടന്നാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ഏകദേശം 18,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്.

സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അത് പോലീസിന് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷണം തുടർക്കഥയായിട്ടും സെക്യൂരിറ്റി നിയമിക്കാത്തതെന്തെന്ന ചോദ്യം നാട്ടുകാരും ഉയർത്തുന്നുണ്ട്.

ENGLISH SUMMARY

Repeated thefts have been reported at the Panamaram Beverages outlet in Wayanad, with CCTV visuals of a masked thief emerging.

panamaram-beverages-theft-cctv-visuals-third-incident

Wayanad, Panamaram, Beverages outlet, Bevco, Theft, CCTV visuals, Police investigation, Excise, Forensic team, Dog squad, Liquor theft, Kollam, Kunnikode

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

Related Articles

Popular Categories

spot_imgspot_img