web analytics

പതിവ് പോലെ നടക്കാനിറങ്ങി, തിരിച്ചു വന്നില്ല; താമസ്ഥലത്ത് നിന്നും കാണാതായ കോട്ടയം സ്വദേശി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം താമസ്ഥലത്ത് നിന്നും കാണാതായ കോട്ടയം സ്വദേശി മരിച്ച നിലയില്‍.

കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി ഷിപ്പിലെ ക്യാപ്റ്റനായി ജോലി ചെയ്യുകയായിരുന്ന മഹേഷ് ഗോപാലകൃഷണന്‍ ആണ് മരിച്ചത്.

കോഴിക്കോട് ചാലപ്പുറം അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്ന മഹേഷ് ഗോപാലകൃഷണനെ വെള്ളിയാഴ്ച വൈകീട്ടുമുതലാണ് കാണാതായത്.

പതിവ് പോലെ നടക്കാനിറങ്ങിയ മഹേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. നടക്കാനിറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പതിവായി പോകുന്ന വഴികളില്‍ പൊലീസും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. കനത്ത മഴയും പ്രതികൂലമായി.

ഇന്നലെ രാവിലെ 8.45ഓടെ മാവൂര്‍ റോഡില്‍ റാവിസ് ഹോട്ടലിനും ഹിറാ സെന്ററിനുമിടയിലാണ് യാത്രക്കാര്‍ മഹേഷിൻ്റെ മൃതദേഹം കണ്ടത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോപാലകൃഷ്ണനാണ് മഹേഷിന്റെ പിതാവ്. അമ്മ – രാജലക്ഷ്മി. ഭാര്യ – മേഘ്‌ന. മകള്‍ – മഞ്ജു മഹേഷ്. മൃതദേഹം ഇന്ന് രാവിലെ പത്തിന് പുതിയപാലം ബ്രാഹ്‌മണ ശ്മശാനത്തില്‍ സംസ്‌കരിക്കും.

outside-for-walking-found-d-ead-at-roadside-on-next-day

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img