web analytics

ഓം ബിർലയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം, ഒപ്പുവെച്ചത് 118 എംപിമാർ

ഓം ബിർലയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യ സഖ്യം, ഒപ്പുവെച്ചത് 118 എംപിമാർ

ഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർലയ്‌ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. ഡെപ്യൂട്ടി സ്പീക്കർ നിലവിലില്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനാണ് നോട്ടീസ് കൈമാറിയത്.

118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ സസ്‌പെൻഡ് ചെയ്ത എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തും സ്പീക്കർക്ക് കൈമാറി.

ലോക്സഭാ ചരിത്രത്തിൽ സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകുന്നത് ഇതാദ്യമായല്ല; ഇത് നാലാം തവണയാണ്. ഇന്ത്യ സഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നീക്കം തീരുമാനിച്ചത്.

എൻഡിഎ ഭരണകാലത്ത് ആദ്യമായാണ് സ്പീക്കർക്കെതിരെ ഇത്തരമൊരു നോട്ടീസ് സമർപ്പിക്കുന്നത്. നോട്ടീസ് 14 ദിവസത്തിന് ശേഷമായിരിക്കും പരിഗണിക്കുക. എന്നാൽ സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവെച്ചിട്ടില്ല.

സ്പീക്കർ ഓം ബിർലയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസിനെ പ്രേരിപ്പിച്ച മൂന്ന് പ്രധാന കാരണങ്ങളുണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നത് ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നു.

രണ്ടാമതായി, സഭയിൽ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം അവസാനിക്കുന്നതുവരെ, ഏപ്രിൽ 13 വരെ, സസ്‌പെൻഡ് ചെയ്തതും.

മൂന്നാമത്തെ കാരണം, പ്രധാനമന്ത്രിയെ വനിതാ എംപിമാർ അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം നൽകാൻ രാഹുൽ ഗാന്ധിക്ക് അവസരം നിഷേധിച്ചതാണെന്ന് പ്രതിപക്ഷം പറയുന്നു.

തിങ്കളാഴ്ച രാവിലെ സഭ ചേർന്നപ്പോഴും ഈ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് പ്രതിപക്ഷം സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകിയത്.

English Summary

The opposition has submitted a no-confidence notice against Lok Sabha Speaker Om Birla, signed by 118 MPs. The notice was handed over to the Secretary General in the absence of a Deputy Speaker. Opposition parties cited denial of speaking opportunity to Rahul Gandhi, suspension of eight MPs till April 13, and refusal to allow clarification over allegations involving women MPs as key reasons. This is the fourth such notice in Lok Sabha history and the first during an NDA government.

opposition-no-confidence-notice-against-lok-sabha-speaker-om-birla

Lok Sabha, Om Birla, No Confidence Notice, Opposition Protest, Rahul Gandhi, Parliament News, India Alliance, Budget Session

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം!

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത്...

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത പരിഹാരം?

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും ബാങ്ക് വായ്പയും!

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും...

കോട്ടയം സ്വദേശിനിയെ സുഹൃത്തിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചു! പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ മഡിവാള പോലീസ്

കോട്ടയം സ്വദേശിനിയെ സുഹൃത്തിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചു! പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ...

Related Articles

Popular Categories

spot_imgspot_img