web analytics

“ഓണത്തിന് പ്രത്യേക അലവൻസ് നൽകുന്ന മറ്റൊരു സംസ്ഥാനവും ഇല്ല, എൽഡിഎഫ് മാത്രമാണ് നൽകുന്നത്”; ടീച്ചറമ്മയെ എയറിലാക്കി സോഷ്യൽ മീഡിയ

“ഓണത്തിന് പ്രത്യേക അലവൻസ് നൽകുന്ന മറ്റൊരു സംസ്ഥാനവും ഇല്ല, എൽഡിഎഫ് മാത്രമാണ് നൽകുന്നത്”; ടീച്ചറമ്മയെ എയറിലാക്കി സോഷ്യൽ മീഡിയ

തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്ന കെ.കെ. ഷൈലജ ടീച്ചറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളുകൾക്ക് വഴിവച്ചു.

“ഓണത്തിന് പ്രത്യേക അലവൻസ് നൽകുന്ന മറ്റൊരു സംസ്ഥാനവും ഇല്ല, എൽഡിഎഫ് മാത്രമാണ് നൽകുന്നത്” എന്ന പരാമർശമാണ് ട്രോളുകളുടെ കേന്ദ്രബിന്ദുവായത്. തൊഴിലാളികളുമായി സംവദിക്കുന്നതിനിടെയാണ് ഷൈലജ ടീച്ചർ ഈ വാക്കുകൾ പറഞ്ഞത്.

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് മറ്റ് സംസ്ഥാനങ്ങൾ അലവൻസ് നൽകേണ്ടതെന്തിനാണെന്ന് ചോദിച്ചാണ് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ എത്തുന്നത്.

ഓണത്തിന് ബംഗാളും തമിഴ്നാടും അലവൻസ് നൽകണമോയെന്നും, ദീപാവലിക്കും ദസറയ്ക്കും എൽഡിഎഫ് സർക്കാർ അലവൻസ് നൽകിയിട്ടുണ്ടോയെന്നും സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നു.

വീഡിയോ എവിടെ നിന്നുള്ളതാണെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, സമൂഹമാധ്യമങ്ങളിൽ ഇത് ചിരിയും പരിഹാസവും നിറയ്ക്കുകയാണ്.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം കേന്ദ്ര സർക്കാരിനോട് ശക്തമായി പോരാടി നേടിയെടുത്തതാണെന്നും വീഡിയോയിൽ ഷൈലജ ടീച്ചർ പറയുന്നുണ്ട്.

ഇടത് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നുള്ള പോസ്റ്റുകളിൽ നിന്ന് വീഡിയോ എടുത്ത് രാഷ്ട്രീയ എതിരാളികളാണ് ട്രോൾ പോസ്റ്റുകൾക്ക് തുടക്കം കുറിച്ചതെന്നാണ് വിലയിരുത്തൽ.

ഇതിന് പിന്നാലെ നിരവധി രസകരവും പരിഹാസപരവുമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറഞ്ഞത്.

ഓണം കേരളത്തിന്റെ ആഘോഷമാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയും, മറ്റ് സംസ്ഥാനങ്ങളിലെ ഉത്സവങ്ങളുമായി താരതമ്യം ചെയ്തും നിരവധി പേർ ഷൈലജ ടീച്ചറുടെ പരാമർശത്തെ വിമർശിച്ചു.

ചിലർ ഇത് രാഷ്ട്രീയ അതിശയോക്തിയെന്നും ചിലർ പരിഹാസത്തിന്റെ ഭാഷയിൽ ‘ട്രോൾ കണ്ടെന്റ്’ ആണെന്നും പ്രതികരിച്ചു.

ചില രസകരമായ കമന്റുകൾ ഇങ്ങനെ:

ജിജോ കണിമംഗലം – ‘ഓണത്തിന് പിന്നെ ബംഗാളിൽ അലവൻസ് കൊടുക്കോ…. ശമ്പളം ഒക്ടോബർ മുതൽ കിട്ടിയിട്ടില്ല… എന്നാലും ഇവരുടെ തള്ളിന് ഒരു കുറവുമില്ല…’

മുഹമ്മദ് നിസാർ കെ.അബു – ‘അല്ല ഓണം കേരളത്തിൽ അല്ലേ ഉള്ളൂ.. എന്ത് തോൽവിയാ എൻറെ പൊന്നേ…Best next CM’

ശശി കുമാർ – ‘അമേരിക്കയിൽ പോയി ട്രംപിനെ പാഠം പഠിപ്പിക്കും എന്ന് പറയാനും മടിക്കില്ല..ലോക തള്ളൽ…’

സലീം കോലിക്കൽ – ‘സൗദിയിൽ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിൻറെ പരാജയം കൂടി ആണ്, ദീപാവലിക്ക് അലവൻസ് തമിഴ്നാട് കൊടുക്കുന്ന പോലെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല.

ദസറക്ക് കർണ്ണാടക കൊടുക്കുന്ന പോലെ, ദുർഗ്ഗാ പൂജക്ക് ബംഗാൾ കൊടുക്കുന്ന പോലെ മറ്റൊരു സംസ്ഥാനവും കൊടുക്കുന്നില്ല…’

ആഷ് ഗാർഡൻ – ‘ഓണം മലയാളി ഫെസ്റ്റിവൽ അല്ലേ, മറ്റ് സ്റ്റേറ്റുകൾ എന്തിനാ കൊടുക്കുന്നത്…. നവരാത്രി, ദീപാവലിക്കു ഒക്കെ എൽഡിഎഫ് എന്തെങ്കിലും ചെയ്തു എന്നുപറഞ്ഞാൽ മനസ്സിലാകും… ഈ ഇടതു പക്ഷത്തിൻറെ മൊത്തം കിളി പോയി ഇരിക്കുകയാണോ..?’

അഷർ കെ.പി – ‘സിഐഡി മൂസയിൽ ക്യാപ്റ്റൻ രാജു പറയുന്നുണ്ട് ‘ഈ കാർ ജെയിംസ് ബോണ്ടിന് പോലുമില്ല’ എന്ന് . അതെന്താ എന്ന് ദിലീപ് ചോദിക്കുമ്പോൾ രാജു പറയുന്നതാണ് രസം.

‘ഈ കാർ എൻറെ കയ്യിലല്ലേ പിന്നെങ്ങനെയാ’ എന്ന്. അതുപോലെ ഓണം കേരളത്തിൻറെ ആഘോഷമാ പിന്നെങ്ങനെയാ മറ്റു സംസ്‌ഥാനങ്ങൾ ഓണത്തിന് പ്രത്യേകിച്ച് പൈസ കൊടുക്കുക…’

ബാപ്പു പുന്നാറ്റിൽ – ‘ഓണത്തിന് ഞങ്ങൾക്കും കിട്ടുന്നില്ല. ഗൾഫിൽ കാശുണ്ടായിട്ടെന്താ കാര്യം, കാശ് പോകട്ടെ, ഒരവധി പോലും ഇല്ല. ഞങ്ങൾ ബാത്ത് റൂമിൽ കയറി കുറെ ഇൻക്വിലാബ് വിളിച്ചു അരിശം തീർത്തു… ഇവിടെയും ഭരണം നമ്മുടെ മുരട്ട ചങ്കനെ ഏൽപ്പിക്കണം…’

റഹീസ് ബേഡകം – ‘ഓണം മലയാളികളുടെ ആഘോഷമെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്. ബൈ ദ ബൈ ഇവരൊക്കെ എങ്ങനെ ടീച്ചർ ആയി എന്ന് പുനപരിശോധിക്കാനുണ്ട്…’

English Summary

A video of former minister K.K. Shailaja interacting with MGNREGA workers has triggered widespread trolling on social media. Her remark that only the LDF government provides a special allowance for Onam, unlike other states, sparked sarcastic comments questioning why other states should offer allowances for Kerala’s festival. Political opponents amplified the video, leading to a flood of humorous and critical reactions online.

kk-shailaja-onam-allowance-video-trolled-on-social-media

KK Shailaja, Onam Allowance, Social Media Troll, LDF, MGNREGA, Kerala Politics, Viral Video, Political Controversy

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

Related Articles

Popular Categories

spot_imgspot_img