web analytics

‘എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടി, ആരോപണമുന്നയിച്ച പെൺകുട്ടി മകളെപോലെ’; യുവനേതാവിനെ കൈവിട്ട് വി.ഡി സതീശൻ

‘എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടി, ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെ…’ ;യുവനേതാവിനെ കൈവിട്ട് വിഡി സതീശൻ

തിരുവനന്തപുരം: യുവ നേതാവിനെതിരായി ഉയർന്ന ആരോപണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

ആരെതിരെയായാലും, എത്ര വലിയ നേതാവായാലും, പാർട്ടി ഗൗരവമായി സമീപിക്കുമെന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

“ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെയാണ്. വിഷയം അതീവ ഗൗരവമുള്ളതാണ്. പരിശോധിച്ച് നടപടിയെടുക്കും.

വ്യക്തിപരമായി ആരും പരാതിയുമായി എത്തിയിട്ടില്ല. ഇപ്പോഴാണ് ഗൗരവമുള്ള പരാതി ലഭിച്ചത്. അതനുസരിച്ച് പാർട്ടി നടപടി സ്വീകരിക്കും,” എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

പാർട്ടിയിലെ നേതാക്കളെതിരെയായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. “ഒരു സന്ദേശം മാത്രം അയച്ചാൽ ഒരാളെ കുറ്റക്കാരനാക്കാൻ കഴിയില്ല.

ലഭിച്ച പരാതിയുടെ ഗൗരവം അനുസരിച്ച് ഇതിനുമുമ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില മാധ്യമങ്ങൾ തന്നെ കൂടി ഇരയാക്കാൻ ശ്രമിച്ചുവെന്നും” സതീശൻ ആരോപിച്ചു.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി സ്വീകരിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം കടുത്ത അസന്തോഷത്തിലാണ് എന്നതാണ് സൂചന.

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയിൽ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി; ഏഴ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയിൽ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ ഏഴ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ദുരന്തകരമായ സംഭവം ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിലാണ് ഉണ്ടായത്.

അഞ്ചാം ക്ലാസിൽ പഠിച്ചുവരുന്ന ഭീമേഷ്, വിനയ്, മഹ്ബൂബ് ബാഷ, സായ് കിരൺ, ശേഷി കുമാർ, കിന്നേര സായ് എന്നിവരാണ് മരിച്ചത്. പത്ത് വയസ്സിന് താഴെ പ്രായമുള്ള ഏഴ് കുട്ടികളാണ് ഇവർ.

കുട്ടികൾ സ്കൂൾ വിട്ട് മടങ്ങും വഴിയിലായിരുന്നു അപകടം. വെള്ളക്കെട്ടിൽ ആറു പേർ ഇറങ്ങുകയും, കരയിൽ നിന്ന ഒരാൾ നിലവിളിച്ചുയർത്തിയതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

വിവരം അറിഞ്ഞതോടെ ആളൂർ എം.എൽ.എ വീരുപക്ഷി, ആർ.ഡി.ഒ ഭരത് നായിക്, സി.ഐ ഗംഗാധർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.

“അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണിത്. കുട്ടികളുടെ അപ്രതീക്ഷിത മരണം അവരുടെ കുടുംബങ്ങൾക്ക് താങ്ങാനാവാത്ത ദുഃഖമാണ് സമ്മാനിച്ചിരിക്കുന്നത്,” മുഖ്യമന്ത്രി പ്രതികരിച്ചു.

അർദ്ധരാത്രി പ്രദേശത്താകെ വല്ലാത്ത ഗന്ധം, അന്വേഷണം ചെന്നെത്തിയത് ചാത്തമംഗലത്തെ എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍…!

കോഴിക്കോട്: ചാത്തമംഗലത്തെ എന്‍ഐടിക്ക് കക്കൂസ് മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുക്കിവിട്ടതിന് പഞ്ചായത്ത് പിഴ ചുമത്തി. എന്‍ഐടിയുടെ മെഗാ ഹോസ്റ്റലില്‍ നിന്നുള്ള മാലിന്യം തത്തൂര്‍പൊയില്‍ തോട്ടിലേക്ക് തുറന്നു വിട്ടതാണ് സംഭവം.

ഇതിന് പിന്നാലെ ചാത്തമംഗലം പഞ്ചായത്ത് നടപടി സ്വീകരിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവം സ്ഥിരീകരിക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ദുര്‍ഗന്ധം പരക്കുകയും നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തതോടെ കുന്നമംഗലം പോലീസ് സ്ഥലത്തെത്തി.

ആരോഗ്യ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കിയതായി വ്യക്തമാക്കിയത്.

എന്നാല്‍ ഇതുസംബന്ധിച്ച് നല്‍കിയ നോട്ടീസ് സ്വീകരിക്കാന്‍ എന്‍ഐടി അധികൃതര്‍ ആദ്യം തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജനങ്ങളുടെ എതിർപ്പ് ശക്തമായതോടെ ഹോസ്റ്റല്‍ ചുമതലയുള്ളവര്‍ നോട്ടീസ് ഏറ്റുവാങ്ങി.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

Related Articles

Popular Categories

spot_imgspot_img