മാനന്തവാടി: ഓപ്പറേഷൻ ബേലൂര്‍ മഗ്ന പ്രതിസന്ധിയിലെന്നു സൂചന. കാട്ടാന നടന്നു നീങ്ങുന്നതിനാൽ മയക്കു വെടി വെക്കാൻ കഴിയുന്നില്ലെന്നാണ് വിവരം. ചെമ്പകപ്പാറ ഭാഗത്തു നിന്ന ആന മണ്ണുണ്ടി ഭാഗത്തേക്ക് നടന്നു നീങ്ങിരിക്കുകയാണ്. ദൗത്യസംഘം അരികിലെത്തിയപ്പോഴേക്ക് ആന അവിടെനിന്ന് മാറിപ്പോകുകയായിരുന്നു.
ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്പകപ്പാറയിൽ വളഞ്ഞിരുന്നു. മണ്ണുണ്ടി ലക്ഷ്യമാക്കി നീങ്ങുന്ന ആനയെ ദൗത്യസംഘം പിന്തുടരുകയാണ്. വെറ്റിനറി സംഘവും ഒപ്പമുണ്ട്. നാല് കുംകിയാനകളാണ് മോഴയാനയെ തളക്കുന്നതിനായി എത്തിയിരിക്കുന്നത്. മുത്തങ്ങയിലേക്കാകും ആനയെ കൊണ്ടുപോകുക. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീടാകും തീരുമാനിക്കുക.
അതേസമയം, ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
Read Also: ഗോഡ്സെയെ പ്രകീർത്തിച്ച സംഭവം; എൻഐടി അധ്യാപികയെ ചോദ്യം ചെയ്തു, 13 ന് ഹാജരാകണം