ലണ്ടനിൽ കത്തിയാക്രമണം

ലണ്ടനിൽ കത്തിയാക്രമണം

ലണ്ടനിൽ കത്തി ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. പടിഞ്ഞാറൻ ലണ്ടനിലെ പഞ്ച നക്ഷത്ര ഹോട്ടലിന് പുറത്ത് ആണ് സംഭവം.

നഗരത്തിലെ പ്രശസ്തമായ നൈറ്റ്സ്ബ്രിഡ്ജ് ഹോട്ടലിന് പുറത്തുള്ള തെരുവിൽ ഒരാൾ കുത്തേറ്റ് മരിച്ചത്.

സംഭവം നടന്നയുടനെ ഇരയായ 24 വയസ്സുകാരന് അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്

സംഭവത്തിൽ ജീവനക്കാരോ അതിഥികളോ ഉൾപ്പെട്ടിട്ടില്ല എന്ന് ഹോട്ടലിന്റെ വക്താക്കൾ പറഞ്ഞു.

സംഭവം നടന്ന പ്രദേശം പൊതുവെ ആഡംബര ഷോപ്പിംഗിനും, ദശലക്ഷക്കണക്കിന് പൗണ്ട് വിലമതിക്കുന്ന വസതികൾക്കും, ഹാരോഡ്‌സ്, ഹൈഡ് പാർക്ക് പോലുള്ള ലാൻഡ്‌മാർക്കുകൾക്കും പേരുകേട്ടതാണ്.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പോലീസ് പറഞ്ഞു. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഉഷ്ണതരംഗത്തിൽ ഉരുകി യൂറോപ്പ്

രണ്ടാഴ്ചക്കിടെ യൂറോപ്പിലുണ്ടായ ശക്തമായ ഉഷ്ണതരംഗത്തിൽ 2300 പേർ മരിച്ചെന്ന് കാലാവസ്ഥാശാസ്ത്രജ്ഞർ. ലണ്ടനിലെ ഇംപീരിയൽ കോളേജും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പി ക്കൽ മെഡിസിനും സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ഉഷ്ണതരംഗമുണ്ടായ ദിവസങ്ങളിൽ 2300 പേർ മരിച്ചെന്നും അതിൽ 1500 പേരുടെ മരണം കാലാവസ്ഥാവ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു.

പടിഞ്ഞാറൻ യൂറോപ്പ് കനത്ത ചൂടിൽ വെന്തുരുകിയ ഈ ദിവസ ങ്ങളിൽ 12 നഗരങ്ങളിലായാണ് ഇത്രയും പേർ മരിച്ചത്. സ്പെയിനിൽ താപനില 40 ഡിഗ്രി സെൽഷ്യസ് ‌വരെ ഉയർന്നിരുന്നു.

ഫ്രാൻസിൽ കാട്ടുതീയുണ്ടായി. കാലാവ സ്ഥാവ്യതിയാനം, ബാഴ്‌സലോണ, മഡ്രിഡ്, ലണ്ടൻ, മിലാൻ തുടങ്ങിയ നഗരങ്ങളിൽ പൊതുവേ ഉഷ്ണതരംഗസമയത്തുണ്ടാകുന്ന താപനില നാലുഡിഗ്രി നാലുഡിഗ്രി സെൽഷ്യസ്‌വ രെ വർധിപ്പിച്ചെന്നും പഠനം പറയുന്നു.

ഈ കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗതാപം നാല് ഡിഗ്രി സെൽഷ്യസ് ‌വരെ കൂട്ടി. പ്രദേശങ്ങളിലെ മുൻകാല മരണനിരക്കുകളും മരണകാരണ സാധ്യതകളും പഠനവിധേയമാക്കിയാണ് അത്യുഷ്ണമാണ് വില്ലനയതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. പലരിലും ചൂട് രോഗാവസ്ഥകളെ രൂക്ഷമാക്കിയെന്നും നിരീക്ഷിച്ചു.

യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസിൻ്റെ പഠന പ്രകാരം ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജൂണാണ് കടന്നുപോയത്.

2023-ലെയും 2024-ലെയും ജൂൺമാസ ങ്ങൾക്കും ഇതേ റെക്കോഡുണ്ടായിരുന്നു. 2022-ലുണ്ടായ ഉഷ്ണതരംഗങ്ങളിൽ യൂറോ പ്പിൽ 61,000 പേർ മരിച്ചെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു.

Summary:
A person was stabbed to death outside a five-star hotel in Knightsbridge, West London. The incident occurred on the street outside the well-known luxury hotel, highlighting growing concerns over public safety in the area.



spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

Related Articles

Popular Categories

spot_imgspot_img