web analytics

യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്

യു.കെ. ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക്

ഇഗ്ലണ്ടിലെ റസിഡന്റ് ( ജൂനിയർ ) ഡോക്ടർമാരുടെ പണിമുടക്ക് ആരോഗ്യ രംഗത്തെ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്ന് വിലയിരുത്തൽ. വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ വേദനയും അസ്വസ്ഥകളും സഹിച്ച് അപ്പോയ്‌മെന്റ് ലഭിച്ച രോഗികളിൽ പലർക്കും നിരാശരാകേണ്ടി വന്നു. സർജറികൾ പോലും മാറ്റിവെക്കുന്ന അവസ്ഥയും ഉണ്ടായി.

എച്ച്എസ്എസ് ൽ ഉണ്ടായ താളംതെറ്റൽ സർക്കരിനെ പോലും ഗുരുതരമായി ബാധിക്കും എന്ന സ്ഥിതി വന്നേക്കാം. രാഷ്ട്രീയ പ്രതിസന്ധിക്ക് പുറമെ സാമ്പത്തിക പ്രശ്‌നങ്ങളും ബാധിക്കും എന്ന അവസ്ഥയാണ് ഡോക്ടർമാരുടെ പണിമുടക്ക് ഉയർത്തിയിരിക്കുന്നത്.

ഉഷ്ണതരംഗത്തിൽ ഉരുകി യൂറോപ്പ്

രോഗികളുടെ നീണ്ട കാത്തിരിപ്പ് കുറയ്ക്കാൻ കഴിയുന്നില്ല എന്നത് കെയർ സ്റ്റാർമർ സർക്കാർ നേരിടുന്ന വൻ പ്രതിസന്ധിയാണ്. കഴിഞ്ഞ ജൂലൈയിൽ 7.6 മില്യൺ ആളുകളാണ് അപ്പോയ്‌മെന്റ് ലഭിച്ച് സേവനങ്ങൾക്കായി കാത്തിരുന്നത്.

എന്നാൽ ഇപ്പോഴും 7.4 മില്യൺ അപ്പോയ്‌മെന്റുകൾ കാത്തുകിടക്കുന്നു എന്നത് ആരോഗ്യ മേഖല നേരിടുന്ന ഭീകരാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു.

റെസിഡന്റ് ഡോക്ടർമാർ നടത്തുന്ന സമരങ്ങ്ൾ എൻഎച്ച്എസ് ലെ സ്റ്റാഫ് ഗ്രൂപ്പുകളേയും സമരം ചെയ്യാൻ പ്രേരിപ്പിച്ചേക്കാം എന്ന ആശങ്കയും സർക്കാരിനുണ്ട്.

മൂന്നു വർഷത്തിലേറെയായി ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പത്തെ നേരിടാൻ നിലവിൽ ലഭിക്കുന്ന വേതനം ഉപയോഗിച്ച് കഴിയുന്നില്ല എന്ന് എൻഎച്ച്എസ് ജീവനക്കാർ കാലങ്ങളായി ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഇതാണ് സമരത്തിന് കാരണമായതും.

Summary:
The strike by resident (junior) doctors in England is expected to worsen the existing crisis in the healthcare sector. The strike has been called in protest against issues related to their pay structure.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img