web analytics

ദിവസവും ഒരു 10 മിനിറ്റ് ഇതിനായി നിങ്ങൾ മാറ്റിവയ്ക്കൂ; പത്തിലൊന്ന് അകാലമരണങ്ങൾ തടയാം…!

ദിവസവും 11 മിനിറ്റ് നേരമേങ്കിലും അതിവേഗത്തില്‍ നടന്നാല്‍ പത്തിലൊന്ന് അകാലമരണങ്ങളെയും തടയാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദീര്‍ഘനേരം ഇരിക്കേണ്ടി വരുമ്ബോള്‍ ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റ് നേരം വ്യായാമം ചെയ്യണമെന്നും ഇങ്ങനെ വ്യായാമം ചെയ്യുന്നതിലൂടെ ആയുസ് 30 ശതമാനം വര്‍ദ്ധിപ്പിക്കാനും അകാലമരണം തടയാനും കഴിയുമന്നും പഠനം കണ്ടെത്തിയിരുന്നു.

ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശിക്കുന്ന തരത്തില്‍, ആഴ്ചയില്‍ 150 മിനിറ്റെങ്കിലും മിതമായ രീതിയിലുള്ള ശാരീരിക വ്യായാമങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ആറിലൊന്ന് അകാല മരണങ്ങളും ഇല്ലാതാക്കാനാകുമായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു.

ദിവസം 11 മിനിറ്റെങ്കിലും വ്യായാമങ്ങള്‍ ചെയ്താല്‍ പത്തിലൊന്ന് അകാല മരണങ്ങള്‍ തടയാനാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. ഇങ്ങനെ ചെയ്താല്‍ ഹൃദ്രോഗങ്ങളും ക്യാന്‍സറും ഉണ്ടാകാനുള്ള സാധ്യത പതിനേഴ് ശതമാനത്തോളം കുറയുമെന്നും അവര്‍ പറഞ്ഞു.

”ഇതിനായി നിങ്ങള്‍ ജിമ്മിലൊന്നും പോകേണ്ടതില്ല. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്നതേയുള്ളൂ. വ്യായാമം ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കണം. ജോലിക്കു പോകുന്നതിനായി ബസ് സ്റ്റോപ്പ് വരെ നടക്കുന്നതോ സൈക്കിള്‍ ചവിട്ടുന്നതോ ഒക്കെ ഇത്തരത്തിലുള്ള വ്യായാമമായി കണക്കാക്കാം”, ബ്രേജ് കൂട്ടിച്ചേര്‍ത്തു.

ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ഹൃദ്രോഗം, കാന്‍സര്‍, തുടങ്ങിയ രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നും ഗവേഷകര്‍ പറയുന്നു. മുന്‍പു നടത്തിയ 196 പഠനങ്ങളുടെ ഫലങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ ഗവേഷണം നടത്തിയത്. 30 ദശലക്ഷത്തിലധികം ആളുകളെയാണ് പഠനവിധേയമാക്കിയത്. ഈ വിഷയത്തെക്കുറിച്ച്‌ നടത്തിയ ഏറ്റവും വലിയ പഠനങ്ങളിലൊന്നാണിത്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img